ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​രി​ച​യപ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം! ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 16-കാ​രി​യെ വീ​ട്ടി​ൽ നി​ന്നും കാ​സ​ർ​ഗോ​ഡ് ബേ​ക്ക​ലി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടാം​പ്ര​തി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ.

നി​ല​ന്പൂ​ർ അ​മ​ര​ന്പ​ലം ചു​ള്ളി​യോ​ട് പൊ​ന്നാ​ങ്ക​ല്ല് പാ​ല​പ്ര വീ​ട്ടി​ൽ സ​ബീ​റി​നെ(25)​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

കേ​സി​ലെ ഒ​ന്നാം പ്ര​തി കാ​സ​ർ​ഗോ​ഡ് അ​ഴ​ന്പി​ച്ചി സ്വ​ദേ​ശി മു​ള​കീ​രി​യ​ത്ത് പൂ​വ​ള​പ്പ് വീ​ട്ടി​ൽ അ​ബ്ദു​ൾ നാ​സി​ർ(24), മൂ​ന്നാം​പ്ര​തി പോ​രൂ​ർ മ​ല​ക്ക​ല്ല് മു​ല്ല​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ന​സ്(19) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

ഓ​ഗ​സ്റ്റ് 27-നാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നേ​ര​ത്തെ ത​ന്നെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു മൂ​വ​രും.

ഇ​വ​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്.

സം​ഭ​വ​ദി​വ​സം പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്നു അ​ബ്ദു​ൾ നാ​സി​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ബീ​റും മു​ഹ​മ്മ​ദ് അ​ന​സും വി​ളി​ച്ചി​റ​ക്കി സ​ബീ​റി​ന്‍റെ കാ​റി​ൽ നീ​ലേ​ശ്വ​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.

അ​വി​ടെ കാ​ത്തു​നി​ന്നി​രു​ന്ന അ​ബ്ദു​ൾ നാ​സി​റി​നെ​യും കൂ​ട്ടി ബേ​ക്ക​ൽ ബീ​ച്ചി​ലേ​ക്ക് പോ​വു​ക​യും കാ​റി​ൽ​വ​ച്ച് അ​ബ്ദു​ൾ നാ​സി​ർ പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​ക ഉ​ദ്യേ​ശ​ത്തോ​ടെ പെ​രു​മാ​റു​ക​യും ചെ​യ്തു.

സെ​പ്റ്റം​ബ​ർ 21 നും ​പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​വ​ർ യാ​ത്ര ന​ട​ത്തി. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ അ​ബ്ദു​ൾ നാ​സി​റി​ന്‍റെ വാ​ട്സ് ആ​പ്പി​ലേ​ക്ക് അ​യ​പ്പി​ക്കു​ക​യും ചെ​യ്തു.

പെ​ണ്‍​കു​ട്ടി ചൈ​ൽ​ഡ് ലൈ​ന് ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് കേ​സെ​ടു​ത്ത​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​ക​ൾ​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment