മാന്നാര്‍: ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കവേ ഗൃഹനാഥ ന്‍ മരിച്ച സംഭവത്തില്‍ പ്രതികളായ പിതവും മകനും സഹോദരനും റിമാന്‍ഡിലായി. പരുമല കാട്ടില്‍കിഴക്കേതില്‍ ഫ്രാന്‍സിസ് ബ്രൂണാ(വാവച്ചന്‍-51)ണ് കഴിഞ്ഞ 22-നു പരുമല ആശുപത്രിക്കു സമീപമുണ്ടായ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം 13-നു പുലര്‍ച്ചെയാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പരുമല പുത്തന്‍ പുരയില്‍ പി.പി. ജോണ്‍(58), മകന്‍ ജെന്നി പി.ജോണ്‍(29),അനുജന്‍ ആന്റണി(49)എന്നിവരെ പ്രതി ചേര്‍ത്താണ് പോലീസ് കേസെടുത്തത്. ഇതില്‍ ആന്റണിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. പി.പി. ജോണും മകന്‍ ജെന്നിയും ഒളിവിലായിരുന്നു. ഇവരെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡു ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനും മറ്റുമായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.