പോണ്ടിച്ചേരി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡല്‍ഹിയില്‍ മരിച്ചനിലയില്‍

ktm-paപൊന്‍കുന്നം: പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണസാമിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കോട്ടയം സ്വദേശിയുമായ രാഗേഷ് ചന്ദ്ര ഐഎഎസിനെ (57) ഡല്‍ഹിയിലെ താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തി. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ രാഗേഷ് ചന്ദ്രയെ താമസസ്ഥലത്തു ബുധനാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

കോട്ടയം ഇളമ്പള്ളി മണക്കാട്ട് ഗൗരിനിലയത്തില്‍ പരേതനായ റിട്ട. വിഇഒ ഗോവിന്ദന്‍ നായരുടെയും ഗൗരിക്കുട്ടിയമ്മയുടെയും (റിട്ട. ഹെഡ്മിസ്ട്രസ് കൂരാലി കെവിയുപി സ്കൂള്‍) മകനാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്കു 12ന് പൊന്‍കുന്നം തോണിപ്പാറയിലുള്ള വീട്ടുവളപ്പില്‍. ഭാര്യ: ആശ (തമ്പലക്കാട് കടക്കയം കുടുംബാഗം). മകള്‍: ഹര്‍ഷ (ഒറാക്കില്‍ സിംഗപ്പൂര്‍). സഹോദരങ്ങള്‍: വി.എം. നായര്‍ (റിട്ട. മിലിറ്ററി സെക്രട്ടറി), പരേതനായ ജി. രാജീവ് (നേവി ക്യാപ്റ്റന്‍).

Related posts