മേല്‍പ്പാലനിര്‍മാണം പ്രഖ്യാപനത്തി ലൊതുങ്ങി; റെയില്‍വേ ഗേറ്റ് അടഞ്ഞാല്‍ പിന്നെ കൃഷ്ണപുരം മാമ്പ്രക്കന്നേല്‍ ലെവല്‍ ക്രോസില്‍ യാത്ര ദുരിതം

ALP-RAILWAYകായംകുളം: കൃഷ്ണപുരം മുക്കട ജംഗ്ഷന് കിഴക്ക്  മാമ്പ്രക്കന്നേല്‍ ലെവല്‍ക്രോസിലെ യാത്രാ ദുരിത ത്തിന് പരിഹാരം കാണാന്‍ അടിയന്തിരമായി മേല്‍പ്പാലം നിര്‍മിയ്ക്കുമെന്ന പ്രഖ്യാപനം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപ്പിലായില്ല.  കഴിഞ്ഞ റെയില്‍വേ ബജറ്റിലും ഇവിടെ മേല്‍പ്പാലം നിര്‍മിയ്ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടി ഫയലില്‍ ഒതുങ്ങി. ദേശീയപാതയില്‍നിന്ന് വള്ളികുന്നം ഭാഗത്തേക്കും കായംകുളം പുനലൂര്‍ കെ.പി. റോഡിലേക്കുമുള്ള പ്രധാന റോഡിലാണ് ഈ ലെവല്‍ക്രോസ് സ്ഥിതി ചെയ്യുന്നത.്

കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള തീവണ്ടികള്‍ ഇടവിട്ട് കടന്നുപോകുന്നതിനാല്‍ ഗേറ്റ് നിരന്തരം അടച്ചിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. ഇതിനു പരിഹാരം കാണാ നാണ് മേല്‍പ്പാലം നിര്‍മിയ്ക്കണമെന്നാവശ്യം ശക്തമായത്. ഇരുഭാഗത്തേക്കും തീവണ്ടികള്‍ പോകാനുണ്ടെങ്കില്‍ ഗേറ്റ് തുറക്കാന്‍ വളരെ നേരം യാത്രക്കാര്‍ ലെവല്‍ ക്രോസില്‍ കാത്തുകിടക്കേണ്ട ഗതികേടാണുള്ളത്. ചിലസമയങ്ങളില്‍ കാത്ത് കിടക്കുന്ന വാഹനങ്ങളുടെ ക്യൂ ദേശീയപാത വരെ നീളും. ഇതിനുപുറമെ തീവണ്ടി കടത്തിവിടാനായി അടയ്ക്കുന്ന ഗേറ്റ് പലപ്പോഴും തുറക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്.

ഗേറ്റ് തകരാറിലായാല്‍  വാഹനങ്ങള്‍ക്ക് ക്രോസ് കടക്കണമെങ്കില്‍ മണിക്കൂറുകളോളം ഗേറ്റ് തുറക്കു ന്നതും കാത്ത് കിടക്കേണ്ടിവരും. കായംകുളം പട്ടണത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ ദേശീയ പാതയില്‍ കടക്കാനായി കെ.പി. റോഡിലുടെ മുക്കടയിലേക്കെത്തുന്ന വാഹനങ്ങള്‍ക്ക് ലെവല്‍ക്രോസിലെ കാത്തുകിടപ്പ് കൂടുതല്‍ ദുരിതമുണ്ടാക്കുകയും ചെയ്യുന്നു.

കൃഷ്ണപുരം നിവാസികളുടേയും യാത്രക്കാരുടേയും വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് മാമ്പ്രക്കന്നേല്‍ മേല്‍പ്പാലം ഉടന്‍ യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികളും പ്രഖ്യാപനം നടത്തിയിരുന്നു ഇതേ തുടര്‍ന്ന് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സര്‍വേ നടത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തെങ്കിലും മേല്‍പ്പാലം നിര്‍മാണം പ്രഖ്യാപനത്തില്‍ മാത്രമായി ഇപ്പോഴും നിലകൊള്ളുകയാണ്  തിരുവനന്തപുരം ഭാഗത്തേക്കുള്ള പ്രധാന തീരദേശ റെയില്‍വെപാത എന്ന നില  യില്‍ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ട്രെയിന്‍ ഇതുവഴി കടന്നുപോകുന്നത് അതിനാല്‍ ഗതാഗതക്കുരുക്ക് മൂലം പലപ്പോഴും അപകടങ്ങളും ഇവിടെ നിത്യസംഭവമാണ്.

Related posts