വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

tcr-peredanamചാവക്കാട്: വിവാഹ വാഗ്ദാനം നല്‍കി പട്ടികജാതി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര വെങ്കളത്ത് മോനിഷി(28) നെയാണ് കുന്നംകുളം ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ഒരുമനയൂര്‍ സ്വദേശിയായ 25കാരിയെ പ്രതിയുടെ തിരുവത്രയിലെ വീടുള്‍പ്പെടെ  വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പല തവണ പീഡനത്തിനിരയാക്കി എന്നാണ് കേസ്. ചാവക്കാട്ടെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് യുവതിയെ പ്രണയം നടിച്ച് തിരുവത്രയിലെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.

2015 ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ന്നും ഇയാള്‍ യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. ചാവക്കാട് സിഐ കെ.ജി. സുരേഷ് കുമാര്‍, എസ്‌ഐ എം.കെ. രമേഷ്, വി.എ. രാധാകൃഷ്ണന്‍ എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

Related posts