ഈ കല്യാണച്ചെക്കനേം പെണ്ണിനേം സമ്മതിക്കണം! ഹെലികോപ്റ്ററില്‍ പറന്നു മടുത്തപ്പോള്‍ പറന്നിറങ്ങിയത് നടുറോഡില്‍, അതും വാഹനങ്ങള്‍ ചീറിപ്പായുന്ന ഹൈവേയില്‍!

helicopter_650x400_71469519808

മിന്നുകെട്ടിനുശേഷം കുതിരപ്പുറത്തും ഹെലികോപ്റ്ററിലുമൊക്കെ വീട്ടിലേക്കു മടങ്ങുന്ന നവദമ്പതികളുടെ വാര്‍ത്ത നാം ഇടയ്‌ക്കൊക്കെ കേള്‍ക്കാറുണ്ട്. ഇപ്പോള്‍ അതൊന്നും അത്ര പുതുമയല്ല. എന്നാല്‍ അങ്ങ് ചൈനയിലെ ഈ നവദമ്പതികള്‍ ചെയ്തത് കേട്ടാല്‍ ഏവരും ഞെട്ടും.

ഇവരുടെ കല്യാണം കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക പോകാന്‍ കൂട്ടുകാര്‍ ഏര്‍പ്പാടാക്കിയത് ഹെലികോപ്റ്റര്‍. കാഴ്ച്ചയൊക്കെ കണ്ടു പറക്കുന്നതിനിടെ പൈലറ്റ് പെട്ടെന്ന് ഹെലികോപ്റ്റര്‍ നിലത്തിറക്കി. വെറും ലാന്‍ഡിങ്ങല്ല, ഒന്നൊന്നര ലാന്‍ഡിംഗ്. എവിടെയാണെന്നല്ലേ, മണിക്കൂറില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഹൈവേയില്‍. ഗതാഗതം തടസപ്പെടുത്തിയാണ് നവദമ്പതികളുടെ കൂട്ടുകാര്‍ ഇത്തരമൊരു സര്‍പ്രൈസ് കൊടുത്തത്. റെഡ്കാര്‍പ്പെറ്റൊക്കെ വിരിച്ചു സ്വീകരിച്ച കൂട്ടുകാരും പൈലറ്റും ഇപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. മുന്‍കൂര്‍ അനുവാദത്തോടെയാണ് പൈലറ്റ് ഹെലികോപ്റ്റര്‍ നിലത്തിറക്കിയത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ വരന്റെ കൂട്ടുകാരും പൈലറ്റും പുലിവാലു പിടിച്ചിരിക്കുകയാണെന്നാണ് ചൈനയില്‍നിന്നുള്ള അവസാന റിപ്പോര്‍ട്ട്.

Related posts