ശ്രീകൃഷ്ണജയന്തി ആഘോഷം: ലിസ്റ്റു സമര്‍പ്പിക്കാന്‍ ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശം

knr-krishnaകണ്ണൂര്‍: അടുത്തമാസം 24ന് നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ മുന്നോടിയായി പോലീസ് രഹസ്യന്വേഷണവിഭാഗം നടപടികള്‍ തുടങ്ങി. ബാലഗോകുലത്തിന്റെ ചില സാംസ്കാരിക സംഘടനകള്‍ക്കൊപ്പം സിപിഎമ്മിലെ ഒരു വിഭാഗവും ഇത്തവണ ശ്രീകൃഷ്ണജയന്തി കൊണ്ടാടാന്‍ ശക്തമായി രംഗത്തുണ്ട്. ശ്രീകൃഷ്ണജയന്തി ആഘോഷം നടത്തുന്നവരുടെ ലിസ്റ്റുകള്‍ സമര്‍പ്പിക്കാന്‍ ജില്ലാപോലീസ് മേധാവി നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ഓരോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും ശ്രീകൃഷ്ണജയന്തി നടത്തുന്നവരുടെ ഭാരവാഹികളുടെ അടിയന്തര യോഗം ഓഗസ്റ്റ് 16നകം സിഐയുടെയും എസ്‌ഐമാരുടെയും സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ക്കണമെന്നാണ് നിര്‍ദേശം.

സിപിഎം ഇത്തവണ കൂടുതല്‍ വിപുലമായ വിധത്തില്‍ ശ്രീകൃഷ്ണജയന്തിക്കുള്ള അണിയറ പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. ഓരോ ഏരിയ അടിസ്ഥാനത്തിലാണ് ശ്രീകൃഷ്ണജയന്തി ആഘോഷം നടത്തുന്നത്.   ശ്രീകൃഷ്ണജയന്തിക്ക് മുന്നോടിയായി ബാലഗോകുലത്തിന്റെ പതാകദിനവും അടുത്തദിവസം സംസ്ഥാനവ്യാപകമായി ആചരിക്കുന്നുണ്ട്.

Related posts