ശി​വ​പു​ര​ത്ത് ലീ​ഗ് ഓ​ഫീ​സ് പെയിന്‍റൊഴിച്ച് വികൃതമാക്കി; രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിനു നേരെയാണ് അക്രമം  നടന്നത്

മ​ട്ട​ന്നൂ​ർ: ശി​വ​പു​ര​ത്ത് മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​നു​നേ​രെ അ​ക്ര​മം. മു​സ്‌​ലിം ലീ​ഗ് മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​എ​ച്ച്. സ്മാ​ര​ക സൗ​ധ​ത്തി​നു നേ​രെ​യാ​യി​രു​ന്നു അ​ക്ര​മം. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സി​ന്‍റെ ചു​മ​രി​ലാ​ണ് വെ​ള്ള പെ​യി​ന്‍റ് പോ​ലെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ ഒ​ഴി​ച്ചു വി​കൃ​ത​മാ​ക്കി​യ​ത്. .

ലീ​ഗ് നേ​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു മാ​ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സം​ഭ​വ​ത്തി​ൽ മു​സ്‌​ലിം​ലീ​ഗ് മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​ബൂ​ട്ടി​യും സെ​ക്ര​ട്ട​റി വി.​പി. ഉ​മ്മ​റും പ്ര​തി​ഷേ​ധി​ച്ചു.

Related posts