ആ​ഷ​സി​ൽ ഇം​ഗ്ല​ണ്ട് 302ന് ​പു​റ​ത്ത്; ഓ​സീ​സ് ര​ണ്ടി​ന് 35

ബ്രി​സ്ബെ​യ്ൻ: ആ​ഷ​സ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ട് 302 റ​ണ്‍​സി​നു പു​റ​ത്ത്. നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 196 റ​ണ്‍​സ് എ​ന്ന നി​ല​യി​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് പു​നഃ​രാ​രം​ഭി​ച്ച ഇം​ഗ്ല​ണ്ട് 302ൽ ​എ​ല്ലാ​വ​രും പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ജ​യിം​സ് വി​ൻ​സ് (83), മാ​ർ​ക്ക് സ്റ്റോ​ണ്‍​മാ​ൻ (53), ഡേ​വി​ഡ് മ​ലാ​ൻ (56) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ഇം​ഗ്ല​ണ്ടി​നു ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ഓ​സ്ട്രേ​ലി​യ​യ്ക്കു വേ​ണ്ടി മി​ച്ച​ൽ സ്റ്റാ​ർ​ക്കും കു​മി​ൻ​സും മൂ​ന്നു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​ന്പോ​ൾ 35/2 എ​ന്ന നി​ല​യി​ലാ​ണ്. കാ​മ​റൂ​ണ്‍ ബാ​ൻ​ക്രോ​ഫ്റ്റ്(5), ഉ​സ്മാ​ൻ ഖ​വാ​ജ(11) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഓ​സീ​സി​നു ന​ഷ്ട​പ്പെ​ട്ട​ത്. വി​ക്ക​റ്റു​ക​ൾ സ്റ്റ്യു​വ​ർ​ട്ട് ബ്രോ​ഡും മോ​യി​ൻ അ​ലി​യും പ​ങ്കി​ട്ടു. ഡേ​വി​ഡ് വാ​ർ​ണ​ർ(14), നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത്(5) എ​ന്നി​വ​രാ​ണു ക്രീ​സി​ൽ.

ആ​ദ്യ​ദി​നം ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 196 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ച്ച​ത്. 80.3 ഓ​വ​ർ മ​ത്സ​രം ന​ട​ന്ന ആ​ദ്യ ദി​ന​ത്തി​ൽ ഇം​ഗ്ല​ണ്ട് പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യാ​ണു ക​ളി​ച്ച​ത്. സ്കോ​ർ ബോ​ർ​ഡ് ര​ണ്ടി​ൽ എ​ത്തി​യ​പ്പോ​ൾ ത​ന്നെ ഓ​പ്പ​ണ​ർ അ​ലി​സ്റ്റ​ർ കു​ക്ക് (2) വീ​ണു.

ഈ ​ത​ക​ർ​ച്ച ര​ണ്ടാം വി​ക്ക​റ്റി​ൽ വി​ൻ​സ്-​സ്റ്റോ​ണ്‍​മാ​ൻ സ​ഖ്യം മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു മ​റി​ക​ട​ന്നു. ജ​യിം​സ് വി​ൻ​സ് (83), മാ​ർ​ക്ക് സ്റ്റോ​ണ്‍​മാ​ൻ (53) ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ 125 റ​ണ്‍​സ് പി​റ​ന്നു. സ്റ്റോ​ണ്‍​മാ​നെ പാ​റ്റ് ക​മ്മി​ൻ​സ് ബൗ​ൾ​ഡാ​ക്കി. സ്കോ​ർ 145ൽ ​വി​ൻ​സി​നെ ന​ഥാ​ൻ ലി​യോ​ണ്‍ റ​ണ്ണൗ​ട്ടാ​ക്കു​ക​യും ചെ​യ്തു. 18 റ​ണ്‍​സി​ന്‍റെ ഇ​ട​വേ​ള​യി​ലാ​ണ്് ഇ​രു​വ​രും പു​റ​ത്താ​യ​ത്. പി​ന്നാ​ലെ ക്യാ​പ്റ്റ​ൻ ജോ ​റൂ​ട്ടി​നെ​യും (15) ക​മ്മി​ൻ​സ് മ​ട​ക്കി.

Related posts