അഭിമന്യൂവധം ആസൂത്രിതം തന്നെ! കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നു; കൂടുതല്‍ വെളിവുകള്‍ പോലീസിന് ലഭിച്ചു

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് ആ​സൂ​ത്രി​ത​മെ​ന്ന​തി​നു കൂ​ടു​ത​ൽ വെ​ളി​വു​ക​ൾ പോ​ലീ​സി​നു ല​ഭി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നു​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭ്യ​മാ​യ​ത്.

സ​മീ​പ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ​പോ​ലും കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​താ​യി തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് ചി​ല​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇവരിൽ ഒരാളുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ആളാണ് ഇയാൾ.

ഇയാളിൽനിന്നു കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മെ​ന്ന കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ച​ിട്ടുണ്ട്. കൃ​ത്യം ന​ട​ന്ന ദി​വ​സം സ​മീ​പ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ഏ​താ​നും എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​താ​യി പോ​ലീ​സ് നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചി​ല​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു സൂ​ച​ന.

അ​തേ​സ​മ​യം, കൊ​ല്ല​പ്പെ​ട്ട അ​ഭി​മ​ന്യു​വി​ന്‍റെ കു​ടും​ബ​ത്തി​നു വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നു എ​സ്എ​ഫ്ഐ കാ​ന്പ​സു​ക​ളി​ൽ പി​രി​വു ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്. അ​ഭി​മ​ന്യൂ​വി​ന്‍റെ ഗ്രാ​മ​ത്തി​ൽ വാ​യ​ന​ശാ​ല സ്ഥാ​പി​ക്കു​ന്ന​തി​നും എ​സ്എ​ഫ്ഐ നേ​തൃ​ത്വം ന​ൽ​കും.

ഇ​തി​നി​ടെ, അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ കാ​ന്പ​സ് ഫ്ര​ണ്ട് ഭീ​ക​ര​ത​യ്ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ യു​വ​ജ​ന​സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു രാ​ജേ​ന്ദ്ര മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ന്ധ​ഹൃ​ദ​യ​പ​ക്ഷം’ പ്ര​ഫ. എം.​കെ. സാ​നു ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ഹാ​രാ​ജാ​സ് കോ​ള​ജ് മു​ത​ൽ രാ​ജേ​ന്ദ്ര​മൈ​താ​നം വ​രെ ചു​വ​രെ​ഴു​ത്ത് ന​ട​ക്കും.

Related posts