മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളിലെ സ്ഥിരം നായിക, വെള്ളിവെളിച്ചത്തില്‍ കുളിച്ചു നില്‍ക്കേ പെട്ടെന്ന് സിനിമയോട് വിടപറഞ്ഞു, വര്‍ഷങ്ങള്‍ക്കുശേഷം മനസുതുറന്ന് നടി ചിത്ര

ചിത്രയെ ഓര്‍മയില്ലേ? അദ്വൈതം അടക്കം ഒരുകാലത്ത് ഹിറ്റായ ചിത്രങ്ങളിലെ സൂപ്പര്‍ നായിക. അക്കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ചിത്ര മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു.

എന്നാല്‍ പെട്ടെന്നൊരു ദിവസം പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് ഇവര്‍ പുറത്തു പോയി. ഏറെക്കാലത്തിനുശേഷം തിരിച്ചെത്തിയെങ്കിലും സിനിമയില്‍ നിന്ന് പെട്ടെന്ന് മാറിയതിനെക്കുറിച്ച് മനസുതുറന്നിരുന്നില്ല. ഇപ്പോഴിതാ ചിത്ര മനസുതുറക്കുന്നു.

വിജയരാഘവന്‍ ആണ് ചിത്രയുടെ ഭര്‍ത്താവ്. ബിസിനസുകാരനാണ്. വിവാഹശേഷം അഭിനയിക്കില്ലെന്നുള്ള തീരുമാനം തന്റേതായിരുന്നു. വളരെ യാഥാസ്ഥിതികമായ കുടുംബമായിരിക്കും ഭര്‍ത്താവിന്റേത് എന്നും ഭര്‍തൃ വീട്ടുകാര്‍ക്ക് ഇഷ്ടമാവില്ല എന്നും ഒക്കെ കരുതിയാണ് ചിത്ര പല നല്ല ഓഫറുകളും വേണ്ടാ എന്നു വച്ച് അഭിനയം പൂര്‍ണ്ണമായും നിര്‍ത്തിയത്.

എന്നാല്‍ ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് വീണ്ടും അഭിനയിച്ചത്. കല്യാണശേഷം ഞാന്‍ മഴവില്ലും സൂത്രധാരനും എന്ന രണ്ടു ചിത്രങ്ങള്‍ ചെയ്തത് എന്നും ചിത്ര പറയുന്നു. ഇനി അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ചിത്ര വ്യക്തമാക്കുന്നു.

അഭിനയലോകത്തു കത്തിനിന്ന സമയത്ത് പിന്‍വാങ്ങിയതിന്റെ കാരണവും ചിത്ര പറയുന്നു. ആ സമയത്ത് തന്റെ അച്ഛന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നത്. രോഗം മൂര്‍ച്ഛിക്കുന്നതിനിടെ മകള്‍ ഒറ്റയ്ക്ക് ആകരുതെന്ന് കരുതി എത്രയും വേഗം ചിത്രയുടെ വിവാഹം നടത്തി.

ചിത്രയുടെ അമ്മ ദേവി നേരത്തെ മരിച്ചു. അമ്മ മരിക്കുന്ന സമയത്ത് സംവിധായകന്‍ ശശികുമാര്‍ ഒരുക്കിയ രാജവാഴ്ച എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു താന്‍.

അമ്മയുടെ മരണസമയത്ത് തനിക്ക് അമ്മയ്‌ക്കൊപ്പം ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല. അതുപോലെ തന്റെ അസാന്നിദ്ധ്യത്തില്‍ അപ്പ യാത്രയാകരുതെന്ന വാശി തനിക്കുണ്ടായിരുന്നു എന്നും അതുകൊണ്ട് സിനിമ ഉപേക്ഷിച്ച് അപ്പയെ ശുശ്രൂഷിച്ചത്. പിന്നീടാണ് വിവാഹം നടന്നതും.

Related posts