ഞരമ്പുരോഗികള്‍ ന്യൂനപക്ഷമല്ല; പലയിടത്തു നിന്നും എനിക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്; നടി പാര്‍വ്വതി

PArvathiസമൂഹത്തില്‍ ഞരമ്പുരോഗികള്‍ കൂടിവരികയാണ് എന്ന് നടി പാര്‍വ്വതി. ഒരു പ്രമുഖ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് നടി ഇക്കാര്യം പറഞ്ഞത്. സ്ത്രീകളെ ലൈംഗിക താല്‍പര്യത്തോടു മാത്രം സമീപിക്കുന്നവര്‍ കൂടിവരികയാണെന്നു പറയുന്നത് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണെന്നും പാര്‍വ്വതി പറഞ്ഞു. ഓരോ പ്രായത്തിലും തനിക്ക് കുടുംബത്തിനകത്ത് നിന്നും പുറത്തുനിന്നും ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും സെക്ഷ്വല്‍ ഫേവേഴ്‌സ് അവകാശം പോലെ ചോദിക്കുന്നവരെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പാര്‍വതി പറഞ്ഞു.

നീയൊരു സ്ത്രീയാണ് എന്നാണ് കുടുംബവും ചുറ്റിലുമുള്ള സമൂഹവും ഓര്‍മ്മിപ്പിക്കുന്നത്. താന്‍ ആദ്യമൊരു വ്യക്തിയാണ്, എന്നിട്ടേ ഒരു സ്ത്രീ ആകുന്നുള്ളൂ എന്നും പാര്‍വതി വ്യക്തമാക്കുന്നു. പുരുഷന്‍മാര്‍ എന്നെ സംബന്ധിച്ച് പുരുഷന്‍മാരല്ല. അവര്‍ വ്യക്തികളാണ്. ഒരു പുരുഷനെ കാണുമ്പോള്‍ അവരെ സംശയ കണ്ണോടെയല്ല താന്‍ കാണുന്നത്. ഓരോത്തരുടെയും പ്രവൃത്തിയാണ് അവരെ വിലയിരുത്തുന്നതിനാധാരം എന്നും പാര്‍വതി പറയുന്നു. അഭിനേതാക്കളെ വ്യക്തിയെന്നതിലുപരി താരമായി മാത്രമാണ് എല്ലാവരും കാണുന്നത്. ക്യാമറയുടെ മുമ്പില്‍ എല്ലാവരും തുല്യരാണ്. തന്റെ തുറന്നു പറച്ചിലുകളില്‍ സിനിമാ ലോകത്തിന്റെ പ്രതികരണം എന്തെന്ന് അറിയില്ല. ആത്മവിശ്വാസത്തോടെയുള്ള സ്ത്രീകളുടെ ഇടപെടലുകളെ അഹങ്കാരമായി വ്യാഖ്യാനിക്കാനാണ് ഏവരും താത്പര്യപ്പെടുന്നതെന്നും പാര്‍വതി പറയുന്നു.

Related posts