അമ്മമനസിന് ആദരാഞ്ജലികള്‍…! ക​രു​ത്ത് കൈ​മു​ത​ലാ​ക്കി​യ രാ​ഷ്ട്രീ​യ ജീ​വി​തം; അംബാലയിലെ അഗ്നിജ്വാല; പ്രിയ നേതാവ് സുഷമ സ്വരാജിന്റെ ജീവിതത്തിലൂടെ….

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ ഏ​റ്റ​വും ക​രു​ത്ത​യാ​യ വ​നി​താ നേ​താ​വ്- സു​ഷ​മ സ്വ​രാ​ജി​ന് ഈ ​വി​ശേ​ഷ​ണം ന​ൽ​കു​ന്ന​തി​ൽ ഒ​ട്ടും അ​തി​ശ​യോ​ക്തി​യി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ലും ഭ​ര​ണ​രം​ഗ​ത്തും ഇ​ത്ത​ര​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച വ​നി​താ നേ​താ​ക്ക​ൾ ബി​ജെ​പി​യി​ൽ ചു​രു​ക്കം. സ്മൃ​തി ഇ​റാ​നി, നി​ർ​മ​ല സീ​താ​രാ​മ​ൻ തു​ട​ങ്ങി മോ​ദി​യു​ടെ ഇ​ഷ്ട​ക്കാ​ർ മ​ന്ത്രി​സ​ഭ​യി​ൽ എ​ത്തി​യെ​ങ്കി​ലും സു​ഷ​മ സ്വ​രാ​ജ് പ്ര​ക​ട​ന​മി​ക​വി​ലൂ​ടെ വേ​റി​ട്ടു​നി​ന്നു.

അംബാലയിലെ അഗ്നിജ്വാല

1953 ഫെ​ബ്രു​വ​രി 14-ന് ​ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ലാ​യി​രു​ന്നു സു​ഷ​മ സ്വ​രാ​ജി​ന്‍റെ ജ​ന​നം. മി​ക​ച്ച പ്ര​സം​ഗി​ക​യാ​യി​രു​ന്നു. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​ച്ഛ​ൻ ഹ​ർ​ദേ​വ് ശ​ർ​മ ലാ​ഹോ​റി​ൽ​നി​ന്നാ​ണ് ഹ​രി​യാ​ന​യി​ൽ എ​ത്തി​യ​ത്. സം​സ്കൃ​ത​വും, രാ​ഷ്ട്ര​ശാ​സ്ത്ര​വും ഐഛി​ക വി​ഷ​യ​മാ​യെ​ടു​ത്ത് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ സു​ഷ​മ, പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് നി​യ​മം പ​ഠി​ച്ചു. 1973-ൽ ​സു​പ്രീം​കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​യാ​യി പ്രാ​ക്ടീ​സ് ചെ​യ്തു തു​ട​ങ്ങി.

1970 ൽ ​ബി​ജെ​പി​യു​ടെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ​ബി​വി​പി​യി​ലൂ​ടെ​യാ​ണ് സു​ഷ​മ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന​ത്. മി​ക​ച്ച പ്രാ​സം​ഗി​ക ആ​യി​രു​ന്ന സു​ഷ​മ പെ​ട്ടെ​ന്നു​ത​ന്നെ ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ക​ണ്ണി​ൽ​പ്പെ​ട്ടു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ൽ സു​ഷ​മ​യു​ണ്ടാ​യി​രു​ന്നു.

25-ാം വയസില്‍ മന്ത്രി

1977-ൽ ​ആ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. 1977-ൽ ​ഹ​രി​യാ​ന​യി​ൽ, ദേ​വി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​യി​ൽ തൊ​ഴി​ൽ വ​കു​പ്പ് മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്പോ​ൾ 25 വ​യ​സാ​യി​രു​ന്നു സു​ഷ​മ​യു​ടെ പ്രാ​യം. ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം 1979-ൽ ​ഹ​രി​യാ​ന സം​സ്ഥാ​ന ജ​ന​താ പാ​ർ​ട്ടി അ​ധ്യ​ക്ഷ​യു​മാ​യി. 1987- അം​ബാ​ല​യി​ൽ​നി​ന്നു വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഡ​ൽ​ഹി​യു​ടെ ആ​ദ്യ വ​നി​താ​മു​ഖ്യ​മ​ന്ത്രി എ​ന്ന ബ​ഹു​മ​തി​യും സു​ഷ​മാ സ്വ​രാ​ജി​നു​ള്ള​താ​ണ്. 1998 ഒ​ക്ടോ​ബ​ർ 12 മു​ത​ൽ 1998 ഡി​സം​ബ​ർ മൂ​ന്നു വ​രെ​യാ​ണ് അ​വ​ർ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ത്. ഏ​ഴു ത​വ​ണ പാ​ർ​ല​മെ​ന്‍റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​ണ്ടാം യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ്, എ.​ബി. വാ​ജ്പേ​യി മ​ന്ത്രി​സ​ഭ​ക​ളി​ലെ വാ​ർ​ത്താ​വി​ത​ര​ണം, പാ​ർ​ല​മെ​ന്‍റ​റി കാ​ര്യം, ആ​രോ​ഗ്യം വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി തു​ട​ങ്ങി​യ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

ബി​ജെ​പി​യു​ടെ മാ​നു​ഷി​ക​മു​ഖം

സു​ഷ​മ സ്വ​രാ​ജ് ബി​ജെ​പി​യു​ടെ അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് എ​ത്തു​മെ​ന്ന് ക​രു​ത​പ്പെ​ട്ടെ​ങ്കി​ലും ന​രേ​ന്ദ്ര മോ​ദി അ​പ്ര​തീ​ക്ഷി​ത​മാ​യി നേ​തൃ​ത്വ​ത്തി​ലേ​ക്കു വ​രി​ക​യും പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണം കൈ​യ​ട​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നി​രു​ന്നാ​ലും ഒ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ മാ​നു​ഷി​ക മു​ഖ​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യി​രു​ന്ന സു​ഷ​മ സ്വ​രാ​ജ് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടു.

വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യാ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി ഇ​ട​പെ​ടു​ക​യും പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ന്ന​തി​ന് അ​വ​ർ പ്ര​ത്യേ​ക ശ്ര​ദ്ധ​ചെ​ലു​ത്തി. പ​ല​പ്പോ​ഴും ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും പി​ന്തു​ണ​യും അ​വ​ർ നേ​ടി.

ആദ്യ വനിതാ വക്താവ്‌

രാ​ജ്യ​ത്ത് ഒ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യു​ടെ വ​ക്താ​വാ​കു​ന്ന ആ​ദ്യ വ​നി​ത​യെ​ന്ന നേ​ട്ട​വും സു​ഷ​മ​ക്കു സ്വ​ന്തം. സോ​ഷ്യ​ലി​സ്റ്റ് നേ​താ​വും മി​സോ​റം മു​ൻ ഗ​വ​ർ​ണ​റും സു​പ്രീം​കോ​ട​തി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ സ്വ​രാ​ജ് കൗ​ശ​ലാ​ണു സു​ഷ​മ​യു​ടെ ഭ​ർ​ത്താ​വ്. ഇ​വ​ർ രാ​ജ്യ​സ​ഭ​യി​ൽ ഒ​രേ കാ​ല​ത്ത് അം​ഗ​ങ്ങ​ളാ​യി​ട്ടു​ണ്ട്. ബ​ൻ​സൂ​രി ഏ​ക പു​ത്രി​യാ​ണ്.

Related posts