നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ രോഗിയായ കുഞ്ഞിനെ വിവാഹത്തിനുമുമ്പ് ദത്തെടുത്തു! വിവാഹത്തിന് ക്ഷണിച്ചത് അനാഥരെയും മൃഗങ്ങളെയും; ആദിത്യ തിവാരിയെന്ന യുവാവിനെക്കുറിച്ചറിയാം

Aditya-Tiwari-Indias-youngest-single-father-invites10000-homeless-people-and-orphans-to-his-weddingഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പൂനെ സ്വദേശിയായ ഇരുപത്തെട്ടുകാരന്‍ ആദിത്യ തിവാരി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇന്ത്യയിലെ വിവാഹം കഴിക്കാത്ത ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ എന്ന പേരിലാണ് ഈ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ലോകശ്രദ്ധയാകര്‍ഷിച്ചത്. ഡൗണ്‍സ് സിന്‍ഡ്രൊം ബാധിച്ച അവനീഷ് എന്ന കുട്ടിയെ ദത്തെടുത്തുകൊണ്ടാണ് തിവാരി അച്ഛനായത്. ഏറെ നിയമയുദ്ധങ്ങള്‍ക്കൊടുവിലാണ് ബാച്ചിലറായ തിവാരി പിതാവായത്. അതുമാത്രമായിരുന്നില്ല തിവാരിയുടെ ആ പ്രവര്‍ത്തിയെ മഹത്തരമാക്കിയത്.

ഒന്നരവയസുമാത്രമുള്ള രോഗിയായ കുഞ്ഞിനെയാണ് തിവാരി ദത്തെടുത്തതെന്നതാണ് അതിനെ ഇത്രയും വിലയുള്ളതാക്കി മാറ്റിയത്. ഇപ്പോള്‍ തിവാരി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കാരണം മറ്റൊന്നുമല്ല, 15 വര്‍ഷമായി തന്റെ ആത്മ സുഹൃത്തായിരുന്ന അര്‍പ്പിതയെ തിവാരി ജീവിതസഖിയാക്കുന്നു. ഇന്‍ഡോറില്‍ വച്ച് ഇവരുടെ വിവാഹവും നടന്നു. വിവാഹം ഇത്രയും താമസിച്ചതെന്തന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു തിവാരിക്ക്. എന്നെപ്പോലെ തന്നെ അവിനേഷിനെ സ്‌നേഹിക്കുന്ന ഒരാളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്രയും നാള്‍ താന്‍ കാത്തിരുന്നതെന്ന്. തന്റെ തെരഞ്ഞെടുപ്പ് തെറ്റിയില്ലെന്നും തന്നെക്കാളധികം അവിനേഷിനെ സ്‌നേഹിക്കുന്നവളാണ് അര്‍പ്പിതയെന്നും തിവാരി പറയുന്നു.

53318237.cms

തിവാരിയുടെ വിവാഹത്തെ വേറിട്ടതാക്കിയത് മറ്റൊന്നാണ്. ഭവനരഹിതരും അനാഥരുമായ പതിനായിരം ആളുകളെയും സമീപത്തെ മൃഗശാലയില്‍ നിന്ന് ആയിരത്തോളം മൃഗങ്ങളെയുമാണ് തിവാരി തന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നത്. ആര്‍ഭാടത്തിനും പൊങ്ങച്ചത്തിനുമായി കോടിക്കണക്കിന് രൂപ ഒരുമടിയും കൂടാതെ പൊടിക്കുന്ന ആളുകളുള്ളിടത്താണ് ഇതെന്നോര്‍ക്കണം. ഇതുകൊണ്ടും തീര്‍ന്നില്ല. വിവാഹസദ്യയ്ക്ക് പുറമേ തന്റെ അതിഥികള്‍ക്ക് സമ്മാനമായി പുസ്തകങ്ങളും മരുന്നുകളും നല്‍കിയാണ് തിവാരി അവരെ യാത്രയയച്ചത്. ജീവിതത്തിലെ വിലപ്പെട്ട മുഹൂര്‍ത്തത്തിന്റെ ഓര്‍മ്മയ്ക്കായി 100 വൃക്ഷത്തൈകളും തിവാരി തന്റെ വീട്ടിലും പരിസരത്തുമായി നടുകയയും ചെയ്തു. ഇതുപൊലുള്ളവരെയല്ലെ അക്ഷരംതെറ്റാതെ നന്മനിറഞ്ഞവന്‍  എന്നു വിളിക്കേണ്ടത്.

Related posts