ചാന്‍സ് ചോദിച്ചെത്തുന്ന അജു; ഓടിയൊളിക്കുന്ന വിനീത്! ട്രോള്‍ വീഡിയോ പങ്കുവച്ച് അജു വര്‍ഗീസ്! രസകരമായ വീഡിയോ കാണാം!

luil

വിനീത് ശ്രീനിവാസനും അജു വര്‍ഗീസും നിവിന്‍ പോളിയും ഉറ്റ സുഹൃത്തുക്കളാണെന്ന് മലയാളികള്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും അറിയാവുന്ന കാര്യമാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഭൂരിഭാഗം എണ്ണത്തിലും ഉറ്റ സുഹൃത്ത് നിവിന്‍ പോളിയായിരുന്നു നായകന്‍. മറ്റൊരു പ്രത്യേകത ഈ സിനിമകളിലെല്ലാം അജു വര്‍ഗീസും ഉണ്ടായിരുന്നു എന്നുള്ളതാണ്. വിനീത് ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ ആ സിനിമയില്‍ എങ്ങനെയെങ്കിലും അജു വര്‍ഗീസും നിവിന്‍ പോളിയും കയറിപ്പറ്റുമെന്നാരു ഖ്യാതി മലയാള സിനിമയിലുണ്ട്. ഇതിനൊക്കെ പുറമേ ഏത് സിനിമ റിലീസ് ചെയ്താലും അതിനെ പുകഴ്ത്തി രണ്ട് വാക്ക് ഫേസ്ബുക്കില്‍ കുറിക്കാതെ അജുവിന് സമാധാനമാകില്ല എന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഇത്തരത്തില്‍ സെല്‍ഫ് പ്രമോട്ടര്‍ എന്നൊരു പേരും അജുവിന് വീണിട്ടുണ്ട്.

വിനീത് സിനിമകളിലെ അവിഭാജ്യ ഘടകമെന്നാണ് അജു അറിയപ്പെടുന്നത് തന്നെ. രസകരമായ പല ട്രോളുകളും അജുവുമായി ബന്ധപ്പെട്ട് ഇറങ്ങാറുണ്ട്. ഇത്തരം ട്രോളുകളൊക്കെ തന്റെ ഫേസ്ബുക്ക് പേജില്‍ അജു ഷെയര്‍ ചെയ്യുകയും ചെയ്യും. അത്തരത്തില്‍ രസകരമായ ഒരു ട്രോള്‍ വീഡിയോ ആണ് താരം ഇപ്പോള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയുടെ ചര്‍ച്ചയാണ് വിഡിയോയിലൂടെ കാണിക്കുന്നത്. നാടോടിക്കാറ്റ് സിനിമയിലെ ഒരു തമാശരംഗം കൂട്ടിയോജിപ്പിച്ചാണ് ഈ വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.

വിനീതിന്റെ സിനിമാ ഡിസ്‌ക്കഷനാണെന്ന് അറിഞ്ഞിട്ട് എത്തുന്ന അജുവും ഒളിക്കാന്‍ ശ്രമിക്കുന്ന വിനീത് ശ്രീനിവാസനേയുമാണ് വീഡിയോയില്‍ കാണിച്ചിക്കുന്നത്. കൂടാതെ അജുവില്‍ നിന്നോടി രക്ഷപ്പെടുന്ന വിനീത്, നിവിന്റെ മുമ്പില്‍ ചെന്ന് പെടുന്നതും പിന്നീട് നിവിന്റെ മുന്നില്‍ നിന്നും വിനീത് ഓടി രക്ഷപ്പെടുന്നതായാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. അജുവിന്റെ പേജില്‍ നിന്നും ധാരാളം പേര്‍ വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Related posts