ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി തട്ടിപ്പ് ; പണം നഷ്ടപ്പെട്ട വരിലധികം സ്ത്രീകൾ; പ്രതിയുടെ കൈയിൽ നിരവധി സ്ത്രീകളുടെ ഫോട്ടോകൾ

TVM-ARRESTതി​രു​വ​ന​ന്ത​പു​രം: എ​യ​ർ​പോ​ർ​ട്ട് കാ​ർ​ഗോ​യി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ച്ച കേ​സി​ൽ ക​ല്ല​റ വെ​ള്ളം​കു​ടി സു​ധാ​വി​ലാ​സ​ത്തി​ൽ സു​നി​ൽ​കു​മാ​ർ (40) നെ ​മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി വ​രു​ന്ന രോ​ഗി​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും പ​രി​ച​യ​പ്പെ​ട്ട് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​ണെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ആ​ശു​പ​ത്രി​യി​ൽ വ​ന്ന് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി അ​വ​രു​ടെ വി​ശ്വ​സ്ത​ത പി​ടി​ച്ചു പ​റ്റി​യാ​ണ് കാ​ർ​ഗോ​യി​ലും ആ​ശു​പ​ത്രി​യി​ലും ജോ​ലി വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്ന പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.  കൂ​ടു​ത​ലും സ്ത്രീ​ക​ളാ​ണ് ഇ​യാ​ളു​ടെ വ​ല​യി​ൽ വീ​ഴു​ന്ന​ത്.

ഇ​യാ​ൾ പ​രി​ച​യ​പ്പെ​ടു​ന്ന​വ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഫോ​ട്ടോ​യും ബ​യോ​ഡേ​റ്റ​യും വാ​ങ്ങി അ​ഡ്വാ​ൻ​സാ​യി രൂ​പ കൈ​പ്പ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ വാ​ങ്ങി​യ സ്ത്രീ​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്ത് ലോ​ഡ്ജു​ക​ളി​ൽ മു​റി​യെ​ടു​ക്കു​ക​യും സ്ത്രീ​ക​ളെ ലോ​ഡ്ജി​ൽ വി​ളി​ച്ചു വ​രു​ത്തു​വാ​നും  ശ്ര​മി​ച്ചി​രു​ന്നു. അ​ങ്ങ​നെ ലോ​ഡ്ജി​ൽ വ​രാ​ത്ത സ്ത്രീ​ക​ളു​ടെ ഭ​ർ​ത്താ​ക്ക​ന്മാ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ് അ​വ​രു​ടെ കു​ടും​ബ​ബ​ന്ധം ഇ​ല്ലാ​താ​ക്കു​ക​യും ഇ​യാ​ൾ  ശ്ര​മി​ച്ചി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ ഗ​ൾ​ഫു​കാ​ര​ന്‍റെ ഭാ​ര്യ​യെ ലോ​ഡ്ജി​ൽ വി​ളി​ച്ചു വ​രു​ത്തു​വാ​ൻ ശ്ര​മി​ച്ച​തി​ൽ സം​ശ​യം തോ​ന്നി​യ സ്ത്രീ ​മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​നു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തെ എ​ല്ലാ ലോ​ഡ്ജു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​തു​പ്പ​ള്ളി ലൈ​നി​നു സ​മീ​പ​മു​ള​ള ഒ​രു ലോ​ഡ്ജി​ൽ ഈ ​സ്ത്രീ​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് റൂ​മെ​ടു​ത്തി​ട്ടു​ള്ള​ത് മ​ന​സ്സി​ലാ​ക്കി​യ പോ​ലീ​സ് ഇ​യാ​ളെ റൂ​മി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​വ​ശ​ത്തു നി​ന്നും നി​ര​വ​ധി പേ​രു​ടെ ഫോ​ട്ടോ​ക​ളും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ബ​യോ​ഡേ​റ്റ​ക​ലും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി എസി പ്ര​മോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി. ​ബി​നു​കു​മാ​ർ, എ​സ്ഐ ഗി​രി​ലാ​ൽ, ക്രൈം ​എ​സ്ഐ ബാ​ബു, എ​സി​പി​ഒ വി​ജ​യ​ബാ​ബു, സി​പി​ഒ​മാ​രാ​യ ന​സീ​ർ, അ​ജി, ഷൈ​ജു, എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts