ആലുവയില്‍ ഹൈടെക് പെണ്‍വാണിഭത്തിനു നേതൃത്വം നല്കിയിരുന്നത് കാലുകള്‍ തളര്‍ന്ന യുവതി! ഇടപാടുകാരെ കണ്ടെത്തുന്നത് വെബ്‌സൈറ്റിലൂടെ, പോലീസ് വലയിലായത് അയല്‍ക്കാരുടെ തന്ത്രപരമായ നീക്കത്തിലൂടെ

ആലുവ നഗരത്തിലെ അതീവ സുരക്ഷാമേഖലയില്‍ മാസങ്ങളായി ഹൈടെക് പെണ്‍വാണിഭം. ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍, കോടതി സമുച്ചയം, സബ്ജയില്‍, മജിസ്‌ട്രേറ്റിന്റെ ഔദേ!്യാഗിക വസതി, ട്രഷറി, ഡിവൈഎസ്പി ഓഫീസ് തുടങ്ങിയ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സബ്ജയില്‍ ഗ്രൗണ്ടിനു സമീപം വീട് വാടകയ്‌ക്കെടുത്ത് സംഘം നടത്തിയിരുന്നത് ഓണ്‍ലൈന്‍ പെണ്‍വാണിഭമാണ്. ഇന്നലെ വൈകിട്ട് പോലീസ് ആസൂത്രിതമായി നടത്തിയ റെയ്ഡില്‍ ആറുപേരാണ് കൂടുങ്ങിയത്. പിടിയിലായ സെക്‌സ് റാക്കറ്റിന് രാജ!്യാന്തരബന്ധമുണ്ടോയെന്ന് വെബ്‌സൈറ്റും ഫോണ്‍രേഖകളും പരിശോധിച്ച് സ്ഥിരീകരിക്കുമെന്ന് ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്‍ രാഷ്ട്രദീപികയോട് പറഞ്ഞു.

മൂവാറ്റുപുഴ മേക്കടമ്പ് പുല്ലാപ്പടിക്കല്‍ എല്‍ദോസ് (26) ആണ് പെണ്‍വാണിഭ സംഘത്തലവന്‍. വിദേശത്തായിരുന്ന ഇയാള്‍ അവിടെയും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ സഹായിയായി ഇടപാടുകാരെ ആലുവ കേന്ദ്രത്തില്‍ എത്തിച്ചിരുന്ന കളമശേരി വിദ്യാനഗര്‍ കോളനി കാരയില്‍ ഹംസകോയ(62)യും പിടിയിലായി. സ്ത്രീസൗഹൃദമെന്ന പേരില്‍ പ്രത്യേക വെബ്‌സൈറ്റുണ്ടാക്കി അതില്‍ മുഖ്യപ്രതി എല്‍ദോസിന്റെ ഫോണ്‍നന്പര്‍ നല്‍കിയായിരുന്നു ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.

റെയ്ഡ് നടക്കുമ്പോള്‍ അനാശാസ്യകേന്ദ്രത്തിലുണ്ടായിരുന്ന ഇടപാടുകാരായ അങ്കമാലി തുറവൂര്‍ മൂഞ്ഞേലി ഷിയോ (34), പട്ടിമറ്റം കണ്ടനാലില്‍ ബെന്നി (45) എന്നിവരും അറസ്റ്റിലായി. എല്‍ദോസും ഹംസക്കോയയും കസ്റ്റഡിയിലായ ഒരു സ്ത്രീയുമായിരുന്നു പെണ്‍വാണിഭകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍. പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന ഈ സ്ത്രീയുടെ പേരില്‍ വീട് വാടകയ്‌ക്കെടുത്താണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. ഇതുവരെ നാട്ടുകാര്‍ക്ക് സംശയം തോന്നാത്ത വിധമായിരുന്നു പെണ്‍വാണിഭ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നടത്തിവന്നത്. റെയ്ഡില്‍ പള്ളുരുത്തി സ്വദേശിയായ ഒരു യുവതിയും പിടിയിലായിട്ടുണ്ട്. വെബ്‌സൈറ്റിലെ ഫോണ്‍നമ്പറില്‍ ബന്ധപ്പെടുേേമ്പാള്‍ ഇവരുടെ ചിത്രമാണ് ആവശ്യക്കാര്‍ക്ക് അയച്ചുകൊടുത്തിരുന്നത്. ഇടയ്ക്കിടയ്ക്കു വീട്ടിലെത്തിയിരുന്ന ഈ സ്ത്രീയെ നടത്തിപ്പുകാരിയുടെ അനുജത്തിയെന്നാണ് അയല്‍വാസികളെ പരിചയപ്പെടുത്തിയിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയേയും സംഘം പെണ്‍വാണിഭത്തിനായി ഉപയോഗിച്ചതായും കണ്ടെത്തി.

സമീപവാസികള്‍ക്ക് സംശയംതോന്നിയതിനെ തുടര്‍ന്ന് ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നുദിവസമായി പോലീസ് ഈ കേന്ദ്രം പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ രണ്ടുമണിയോടെ ഇടപാടുകാരും യുവതിയും അനാശാസ്യകേന്ദ്രത്തിലെത്തുന്നത്. ഉടന്‍ ആലുവ ഈസ്റ്റ് പ്രിന്‍സിപ്പല്‍ എസ്‌ഐ എം.എസ്. ഫൈസലിന്റെ നേതൃത്വത്തില്‍ പോലീസ് കേന്ദ്രം റെയ്ഡുചെയ്യുകയായിരുന്നു. പോലീസ് എത്തിയശേഷമാണ് തൊട്ടടുത്ത അയല്‍വാസികള്‍പോലും പെണ്‍വാണിഭ കേന്ദ്രത്തെക്കുറിച്ച് അറിയുന്നത്. സംഘത്തില്‍നിന്നും നിരവധി മൊബൈല്‍ഫോണുകളും പതിനേഴായിരം രൂപയും പോലീസ് പിടിച്ചെടുത്തു. ആലുവ സിഐ അവധിയിലായതിനാല്‍ അങ്കമാലി സിഐ മുഹമ്മദ് റിയാസ് എത്തിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൃത്യത്തിലെ ഇരകളെന്ന നിലയില്‍ പിടിയിലായ സ്ത്രീകളെ കേസിലുള്‍പ്പെടുത്തിയിട്ടില്ല. മറ്റു പ്രതികളെ ഇന്ന് ആലുവ കോടതിയില്‍ ഹാജരാക്കും.

Related posts