അധ്വാനിച്ചു ഉണ്ടാക്കുന്ന പണത്തിന്‍റെ മൂല്യം വലുത്; 88-ാം വയസിലും അധ്വാനിച്ചു ജീവിക്കുന്ന അന്നമ്മ ചേട്ടത്തി പുതു തലമുറയ്ക്ക് മാതൃകയാകുന്നു

annammaക​ടു​ത്തു​രു​ത്തി: 88-ാം വ​യ​സി​ലും ചൂ​ലു​ണ്ടാ​ക്കി ജീ​വി​ക്കു​ന്ന അ​ന്ന ചേ​ടത്തി കൗ​തു​ക​വും പു​തു​ത​ല​മു​റ​യ്ക്കു​ള്ള  സ​ന്ദേ​ശ​വു​മാ​ണ് ജീ​വി​ത​ത്തി​ലൂ​ടെ കൈ​മാ​റു​ന്ന​ത്. പാ​ല​ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം വ​ർ​ഷ​ങ്ങ​ളാ​യി ചൂ​ൽ നി​ർ​മി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് പാ​ല​ക​ര ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ അ​ന്ന ചേ​ട​ത്തി. ദി​വ​സം മൂ​ന്ന് ചൂ​ലു​ക​ളാ​ണ് ചേ​ട​ത്തി ഉ​ണ്ടാ​ക്കു​ന്ന​ത്. ഒ​ന്നി​ന്‍റെ വി​ല അ​ന്പ​ത് രൂ​പ​യാ​ണ്.

ചി​ല ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം മൂ​ന്ന് ചൂ​ലു​ക​ളും വി​റ്റു പോ​കാ​റു​ണ്ട്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ചൂ​ലു​ക​ൾ തി​രി​ച്ചു വീ​ട്ടി​ലേ​ക്കു കൊ​ണ്ടു പോ​കേ​ണ്ടി വ​രു​ന്ന​താ​യും അ​ന്ന ചേ​ട​ത്തി പ​റ​യു​ന്നു. അ​യ​ൽ​വ​ക്ക​ത്തെ വീ​ടു​ക​ളി​ലും പ​റ​ന്പു​ക​ളി​ലും നി​ന്നാ​ണ് ചൂ​ല് നി​ർ​മി​ക്കാ​നു​ള്ള ഓ​ല ചേ​ട​ത്തി ശേ​ഖ​രി​ക്കു​ന്ന​ത്.

ഒ​രു ചൂ​ല് നി​ർ​മി​ക്കാ​ൻ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ക്കു​മെ​ന്നും ചേ​ട​ത്തി പ​റ​യു​ന്നു. മ​ക്ക​ൾ ത​ന്നെ നോ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ്വ​ന്ത​മാ​യി അ​ദ്ധ്വാ​നി​ച്ചു ഉ​ണ്ടാ​ക്കു​ന്ന പ​ണ​ത്തി​ന്‍റെ മൂ​ല്ല്യം വ​ലു​താ​ണെ​ന്നും ഇ​ത്ത​ര​ത്തി​ൽ പ​ണം സ​ന്പാ​ദി​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന ആ​ത്മ​സം​തൃ​പ്തി വ​ലു​താ​ണെ​ന്നും അ​ന്ന ചേ​ട​ത്തി പ​റ​യു​ന്നു.

ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ​യി​ൽ​പെ​ട്ട യു​വാ​ക്ക​ളി​ൽ പ​ല​രും പ​ണി​യെ​ടു​ക്കാ​തെ ന​ട​ക്കു​ന്ന​ത് കാ​ണു​ന്പോ​ൾ സ​ങ്ക​ട​മു​ണ്ടെ​ന്ന് അ​ന്ന ചേ​ട​ത്തി പ​റ​യു​ന്നു. ചി​ല ചെ​റു​പ്പ​ക്കാ​ർ അ​ദ്ധ്വാ​നി​ച്ചു ഉ​ണ്ടാ​ക്കു​ന്ന പ​ണം മ​ദ്യ​ത്തി​നും മ​റ്റു ല​ഹ​രി​ക്കും വേ​ണ്ടി ന​ശി​പ്പി​ക്കു​ന്ന​ത് കാ​ണു​ന്പോ​ൾ സ്വ​ന്തം ജീ​വി​തം ത​ന്നെ​യാ​ണ് ന​ശി​പ്പി​ക്കു​ന്ന​തെ​ന്ന കാ​ര്യം മ​റ​ക്ക​രു​തെ​ന്നും അ​ന്ന ചേ​ട​ത്തി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Related posts