കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന തലപ്പാറ ബിജു അറസ്റ്റിൽ..! സ്കൂളുകൾ കേന്ദ്രീകരിച്ച് നിരോധിത ഉത്പന്നങ്ങൾ വിൽക്കുന്നയാളെ പോലീസ് പിടികൂടി; 900 പായ്ക്കറ്റ് ഹാൻസ് ഇയാളിൽ നിന്നും പിടിച്ചെടുത്തു

ക​​ടു​​ത്തു​​രു​​ത്തി: സ്കൂ​​ളു​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചും ക​​ട​​ക​​ളി​​ലും ഹാ​​ൻ​​സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നി​​രോ​​ധി​​ത ല​​ഹ​​രി ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​റ്റി​​രു​​ന്ന​​യാ​​ൾ പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി. ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് ത​​ല​​പ്പാ​​റ പ​​ട്ട​​ശ്ശേ​​രി​​ൽ ബി​​ജു (40) വാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. ഹാ​​ൻ​​സ്, പാ​​ൻ​​പ​​രാ​​ഗ് എ​​ന്നി​​വ​​യു​​ടെ ഈ ​​മേ​​ഖ​​ല​​യി​​ലെ മൊ​​ത്ത​​ക​​ച്ച​​വ​​ട​​ക്കാ​​ര​​നാ​​ണ് ഇ​​യാ​​ളെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​യാ​​ളി​​ൽ നി​​ന്നും 900 പാ​​യ്ക്ക​​റ്റ് ല​​ഹ​​രി ഉ​​ത്പ​​ന്ന​​ങ്ങ​​ൾ പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ത്തു.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണി​​ൽ​നി​​ന്നു സി​​ഐ കെ.​​പി. തോം​​സ​​ണി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘ​​മാ​​ണ് പ്ര​​തി​​യെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. കോ​​ത​​ന​​ല്ലൂ​​ർ, കു​​റു​​പ്പ​​ന്ത​​റ, മാ​​ഞ്ഞൂ​​ർ, പെ​​രു​​വ, ഞീ​​ഴൂ​​ർ ക​​ടു​​ത്തു​​രു​​ത്തി മേ​​ഖ​​ല​​ക​​ളി​​ലെ ക​​ട​​ക​​ളി​​ൽ സാ​​ധ​​നം എ​​ത്തി​​ച്ചി​​രു​​ന്ന​​ത് ഇ​​യാ​​ളാ​​ണെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഹോ​​ണ്ടാ ആ​​ക്ടി​​വ സ്കൂ​​ട്ട​​റി​​ൽ വി​​ൽ​​പ​​ന​​യ്ക്കു​​ള്ള ല​​ഹ​​രി ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​മാ​​യി പോ​​കു​​ന്പോ​​ളാ​​ണ് ഇ​​യാ​​ളെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്.

ഇ​​യാ​​ൾ ന​​ൽ​​കി​​യ വി​​വ​​രം അ​​നു​​സ​​രി​​ച്ചു വാ​​ലാ​​ച്ചി​​റ റെ​​യി​​ൽ​​വേ ഗേ​​റ്റി​​ന് സ​​മീ​​പ​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​ട​​യി​​ൽ​നി​​ന്നു ഹാ​​ൻ​​സ് പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ത്തു. ഇ​​തു​​മാ​​യി ബ​​ന്ധ​​പെ​​ട്ട് ക​​ട​​യു​​ട​​മ സു​​ര​​നെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ബി​​ജു​​വി​​നെ പി​​ന്നീ​​ട് വൈ​​ക്കം കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Related posts