പ​ത്താ​ഴ​ക്കു​ണ്ട് ഡാ​മി​ന്‍റെ പൂ​ന്തോ​ട്ട നി​ർ​മാ​ണ​ത്തി​ന് ഒ​രു കോ​ടി രൂപ അനുവദിക്കും: അ​നി​ൽ അ​ക്ക​ര 

വ​ട​ക്കാ​ഞ്ചേ​രി: പ​ത്താ​ഴ​ക്കു​ണ്ട് ഡാ​മി​ന്‍റെ ചോ​ർ​ച്ച ത​ട​യു​ന്ന​തി​നു​ള്ള ര​ണ്ടാം​ഘ​ട്ട ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കമായി. പ്ര​വ​ർ​ത്ത​നങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഡാം ​സ​ന്ദ​ർ​ശി​ച്ചു. ഡാ​മി​ന് പൂ​ന്തോ​ട്ടം നി​ർ​മി​യ്ക്കു​ന്ന​തി​നും ചു​റ്റും ന​ട​പ്പാ​ത​ക​ൾ പ​ണി​യു​ന്ന​തി​നു​മാ​യി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​യ്ക്കു​മെ​ന്ന് എം​എ​ൽഎ ​അ​റി​യി​ച്ചു.

തൃ​ശൂ​ർ ജി​ല്ല​യി​ൽ ത​ല​പ്പി​ള്ളി താ​ലൂ​ക്കി​ൽ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ത്താ​ണ് ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​പ​ത്താ​ഴ​ക്കു​ണ്ട് ഡാം ​സ്ഥി​തി ചെ​യ്യു​ന്ന​ത്. പൂ​ർണ​മാ​യും മ​ണ്ണു കൊ​ണ്ട് നി​ർ​മി​ച്ചി​ട്ടു​ള്ള ഈ ​ഡാം 1978ലാ​ണ് ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​ത്. ഡാ​മി​ന് 143 മീ​റ്റ​ർ നീ​ള​വും 18.3 മീ​റ്റ​ർ ഉ​യ​ര​വും ഉ​ണ്ട്. വൃ​ഷ്ടി​പ്ര​ദേ​ശം 24,28 ഹെ​ക്ട​റും സം​ഭ​ര​ണ ശേ​ഷി 1,44 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​റും ആ​ണ്.

ഡാ​മി​ന് 3075 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ഇ​ട​തു​ക​ര ക​നാ​ലും 1456 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള വ​ല​തു​ക​ര ക​നാ​ലും ഉ​ണ്ട്.​ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലും പ​ഴ​യ മു​ണ്ട​ത്തി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലും ഉ​ൾ​പ്പെ​ടു​ന്ന ഏ​ക​ദേ​ശം 288 ഹെ​ക്ട​ർ ആ​യ കെട്ട് പ്ര​ദേ​ശ​ത്ത് ജ​ല​സേ​ച​ന​ത്തി​നാ​യാ​ണ് പ​ദ്ധ​തി കൊ​ണ്ട് വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്.

എ​ന്നാ​ൽ ഡാ​മി​ന്‍റ ബാ​ര​ലി​ൽ ശ​ക്ത​മാ​യ ചോ​ർ​ച്ച​മൂ​ലം ജ​ലം സം​ഭ​രി​ക്കു​ന്ന​തി​നും ഡാ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ൽ ന​ട​ത്തു​ന്ന​തി​നും ക​ഴി​ഞ്ഞ 15 വ​ർ​ഷ​ക്കാ​ല​മാ​യി സാ​ധി​ക്കാ​ത്ത സ്ഥി​തി​യി​ലാ​ണ്.​ ഇ​തോ​ടെ ഡാ​മി​ലെ ജ​ല​ത്തെ ആ​ശ്ര​യി​ച്ച് കൃ​ഷി ഇ​റ​ക്കി​യി​രു​ന്ന ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി. പ​ല​രും കൃ​ഷി ഇ​റ​ക്കാ​തെയായി.

ജ​ല​സം​ഭ​ര​ണി​യി​ൽ വെ​ള്ളം ഇ​ല്ലാ​താ​യ​തോ​ടെ ആ​യ​ക്കെ​ട്ട് പ്ര​ദേ​ശ​ത്തെ നീ​ർ​ച്ചാ​ലു​ക​ളം തോ​ടു​ക​ളും കു​ള​ങ്ങ​ളും കി​ണ​റു​ക​ളും വേ​ന​ൽ​ക്കാ​ലം എ​ത്തും മു​ന്പേ വ​റ്റി​വ​ര​ളു​ന്ന ദു​സ്ഥി​തി​യി​ലാ​യി.നാ​ട്ടു​കാ​ര​ൻ കൂ​ടി​യാ​യ മ​ന്ത്രി എ.​സി. മൊ​യ്തീ​ൽ വ​ട​ക്കാ​ഞ്ചേ​രി എം​എ​ൽഎ ആ​യി​രി​ക്കു​ന്പോ​ൾ ത​ന്നെ ഡാ​മി​ന്‍റ ചോ​ർ​ച്ച ത​ട​യു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്നു.

പ​ല ത​വ​ണ വി​ദ​ഗ്ധ സം​ഘം ഡാ​മി​ലെ​ത്തി ചോ​ർച്ച ​ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു.​
മു​ൻ മ​ന്ത്രി സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​നാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ച്ച​ത്. ഒ​ന്നാം ഘ​ട്ട ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ഡാ​മി​ന്‍റ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. ര​ണ്ടാം ഘ​ട്ട ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യാ​യ ബാ​ര​ലി​നു​ള്ളി​ലെ ചോ​ർ​ച്ച പൂ​ർ​ണ​മാ​യും ത​ട​യു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ബാ​ര​ലി​നു​ള്ളി​ലെ വീ​ഡി​യോ ഗ്രാ​ഫി ഉ​ൾ​പ്പെ​ടെ എ​ടു​ത്ത് വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി ശാ​സ്ത്രീ​യ​മാ​യി ത​യ്യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ചോ​ർ​ച്ച ത​ട​യു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ നടത്തുന്നത്. ഒ​രു കോ​ടി 88 ല​ക്ഷം രൂ​പ​യു​ടെ നവീകരണ പ്രവർത്തനങ്ങ ൾക്ക് നേതൃത്വം നൽകുന്നത് കോ​ല​ഞ്ചേ​രി സ്വ​ദേ​ശി എ​ൻ.​വി.​രാ​ജുവാണ്. ഡാം ​കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​ന് എം​എ​ൽഎ ​ഒ​രു കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​റ്റൊ​രു ടൂ​റി​സം കേ​ന്ദ്രം കൂ​ടി ജ​ന​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​വു​ക​യാ​ണ്.

Related posts