ചുരുളഴിയാത്ത രഹസ്യങ്ങള്‍! ബിഗ്ഫൂട്ട് ഉണ്ടോ ഇല്ലയോ? വീഡിയോ ദൃശ്യങ്ങളുടെ സത്യാവസ്ഥയെന്ത്? സംശയങ്ങള്‍ ബാക്കി നിര്‍ത്തി കറുത്ത നിറവും ദേഹം നിറയെ രോമങ്ങളുമുള്ള ജീവി

bigfoot1.jpg.image.784.410കാലമെത്ര പുരോഗമിച്ചാലും ചുരുളിയാതെ നിലനില്‍ക്കുന്ന നിരവധി രഹസ്യങ്ങളുണ്ട്, ലോകത്തില്‍. ഇത്തരത്തിലുള്ള ഒന്നാണ് ബിഗ്ഫൂട്ട് എന്ന ഭീകരജീവി. ഹിമാലയത്തിലെ യതിയും അമേരിക്കയിലും യൂറോപ്പിലുമുള്ള ചെന്നായ മനുഷ്യനുമൊക്കെ പോലുള്ള ഒരു കെട്ടുകഥയാണ് ബിഗ്ഫൂടും. ബിഗ്ഫൂടിനെ കണ്ടതായും ഫോട്ടോ എടുത്തതായുമെല്ലാം പലരും അവകാശപ്പെടാറുണ്ട്. ഇതില്‍ വിശ്വാസ്യത തോന്നുന്ന പലതിനും വ്യാപകമായ പ്രചാരവും ലഭിക്കാറുണ്ട്. ഇത്തരത്തിലൊന്നാണ് ഇപ്പോള്‍ ഹോളണ്ടിലെ വെല്യൂവെസും ദേശീയ പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളും.

ഒറ്റ നോട്ടത്തില്‍ കരടിയെന്നു തോന്നിക്കുന്ന ഒരു ജീവിയാണ് വീഡിയോയില്‍ പതിഞ്ഞത്. മരത്തിനു പിന്നില്‍ മറഞ്ഞു നില്‍ക്കുന്ന ഒരു രൂപമാണ് ഈ ദൃശ്യങ്ങളിലുള്ളത്. കറുത്ത നിറമുള്ള ഈ ജീവിയ്ക്ക് ദേഹം മുഴുവന്‍ രോമമുള്ളതായാണ് വ്യക്തമല്ലാത്ത ദൃശ്യങ്ങളില്‍ നിന്ന് മനസിലാവുന്നത്. കരടിയാണെന്നു സംശയം തോന്നുമെങ്കിലും ഈ മേഖലയില്‍ കരടികള്‍ ഇല്ലാത്തതിനാല്‍ ആ സാധ്യതയും പലരും തള്ളിക്കളയുകയാണ്. ഇങ്ങനെ സാഹചര്യത്തെളിവുകള്‍ ഓന്നൊന്നായി നിരത്തിയാണ് ദൃശ്യത്തിലുള്ളത് ബിഗ്ഫൂടാണെന്ന് കുറേപ്പേര്‍ അവകാശപ്പെടുന്നത്.

പേടിപ്പിക്കുന്നതും വികൃതവുമായ ഒരു ശബ്ദവും വീഡിയോയില്‍ നിന്ന് കേള്‍ക്കാം. ജീവിയെ കണ്ടതിനുശേം ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നവര്‍ ഓടിമറയുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാവുന്നത്. അകലെ നിന്ന് ഒരു വെടിയൊച്ച കേള്‍ക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. വെടിയൊച്ച കേട്ടതിനുശേഷം ഞങ്ങള്‍ പിന്നീട് അവിടെനിന്നില്ല എന്നാണ് അവ പകര്‍ത്തിയവര്‍ പറഞ്ഞത്. എന്നാല്‍ ബിഗ്ഫൂട്ട് എന്നത് മിഥ്യയല്ലെന്നു വാദിക്കുന്നവരും കൃത്രിമമായി നിര്‍മ്മിച്ച വീഡിയോയാണിതെന്നു വാദിക്കുന്നവരും ഉണ്ട്. ബിഗ്ഫൂട്ട് ഉണ്ടോ ഇല്ലയോ എന്നതിന് അവസാന തെളിവല്ല, ഈ വീഡിയോയും. ഇക്കാരണത്താല്‍ തന്നെ ഒരു കെട്ടുകഥയായി തന്നെ തുടരാനാണ് ഇനിയും ബിഗ്ഫൂട്ടിന്റെ വിധി.

https://youtu.be/oEwuk5N2R6c

Related posts