പ്രശ്നം ഗുരുതരമാകുന്നു..! ദമ്പതികളെ ഊരുവിലക്കിയ സംഭവത്തിൽ മക്കളെ സഹായിച്ചെന്നാരോപിച്ച് മാതാപിതാക്കൾക്കും സമുദായത്തിന്‍റെ ഭ്രഷ്ട്

sukanya-lമാ​ന​ന്ത​വാ​ടി: ഉൗ​രു​വി​ല​ക്കും ഭ്ര​ഷ്ടും ഏ​ർ​പ്പെ​ടു​ത്തി മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വി​ലെ അ​രു​ണ്‍-​സു​ക​ന്യ ദ​ന്പ​തി​ക​ളു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി​യ സം​ഭ​വം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​വു​ന്നു. ദ​ന്പ​തി​ക​ളെ സ​ഹാ​യി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ഇ​രു​വ​രു​ടെ​യും മാ​താ​പി​താ​ക്ക​ൾക്കും സ​ഹോ​ദ​ര​ങ്ങ​ൾക്കും ക​ഴി​ഞ്ഞ ദി​വ​സം സ​മു​ദാ​യം ഭ്ര​ഷ്ട് പ്ര​ഖ്യാ​പി​ച്ചു.

ഇ​തേ തു​ട​ർ​ന്ന് സു​ക​ന്യ​യു​ടെ പി​താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും 95 വ​യ​സി​ലേ​റെ പ്രാ​യ​മു​ള്ള അ​മ്മ​യെ സ​ഹോ​ദ​ര​ങ്ങ​ൾ ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി​. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്രാ​യ​മാ​യ അ​മ്മ​യെ കാ​ണാ​നെ​ത്തി​യ സു​ക​ന്യ​യു​ടെ മാ​താ​വ് സു​ജാ​ത​യെ വീ​ട്ടി​ൽ നി​ന്നി​റ​ക്കി​വി​ട്ടു. സ​മു​ദാ​യ ഭ്ര​ഷ്ടാ​യ​തി​നാ​ൽ അ​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​മ്മ മ​രി​ച്ചാ​ൽ സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കാ​നി​ല്ലെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് വീ​ട്ടു​കാ​ർ സു​ജാ​ത​യെ മ​ട​ക്കി​യ​യ​ച്ച​ത്.

പ​ര​സ്യ​മാ​യ ഉൗ​രു​വി​ല​ക്കും ഭ്ര​ഷ്ടും ത​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും സ്വ​ന്തം അ​മ്മ​യെ കാ​ണാ​ൻ പോ​ലും അ​നു​വ​ദി​ക്കാ​ത്ത വി​ധം സാ​മൂ​ഹി​ക ഭ്ര​ഷ്ടി​ന് ഇ​ര​ക​ളാ​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ച് സു​ജാ​ത-​ഗോ​വി​ന്ദ​രാ​ജ് ദ​ന്പ​തി​ക​ൾ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സാ​മൂ​ഹി​ക നീ​തി​വ​കു​പ്പ് അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ൽ എ​ത്ര​യും പെ​ട്ടെന്ന് ന​ട​പ​ടി​ക​ളു​ണ്ടാ​വ​ണ​മെ​ന്നും മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​ന്ന ഭ്ര​ഷ്ടു​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ച് ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ർക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഉൗ​രു​വി​ല​ക്കി​യതു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ന​ന്ത​വാ​ടി പോ​ലീ​സ് 281/2017 എ​ന്ന ക്രൈം ​ന​ന്പ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ടി ​. മ​ണി​ക്കെ​തിരേ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ കൂ​ടി​ച്ചേ​ർ​ത്ത് ഉ​ത്ത​ര​വു​ണ്ടാ​കു​വാ​നു​ള്ള അ​പേ​ക്ഷ മാ​ന​ന്ത​വാ​ടി പോ​ലീ​സ് മാ​ന​ന്ത​വാ​ടി ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി മു​ന്പാ​കെ ന​ൽ​കി. നി​ല​വി​ൽ 506 (1), 509, 34 ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും അ​ശ്ലീ​ല​ച്ചുവ​യോ​ടെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന 354 എ (1), (4) ​വകുപ്പുകൾ പ്ര​കാ​ര​മു​ള്ള കുറ്റം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നാ​ണ് പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

പ​രാ​തി​ക്കാ​രി​യെ​യും കു​ടും​ബ​ത്തെ​യും അ​പ​മാ​നി​ക്കു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ ഈ വകുപ്പുകൾ പ്ര​കാ​ര​മു​ള്ള കു​റ്റ​വും ചെ​യ്തി​ട്ടു​ള്ള​താ​യി പോ​ലീ​സ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ആ​കെ ആ​റ് പ്ര​തി​ക​ളാ​ണു​ള്ള​ത്. നാ​ല​ര​വ​ർ​ഷ​ക്കാ​ല​മാ​യി അ​നു​ഭ​വി​ക്കു​ന്ന ഉൗ​രു​വി​ല​ക്കി​ന്‍റെ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ട​ക്കം ഇ​ട​പെ​ട്ട ശേ​ഷ​വും ത​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന​തി​നാ​ൽ ത​ന്നെ പ്ര​ത്യ​ക്ഷ​സ​മ​ര​ങ്ങ​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും അ​രു​ണും സു​ക​ന്യ​യും പ​റ​ഞ്ഞു.

Related posts