356-ാം വ​കു​പ്പ് ഉപയോഗിച്ചാൽ; പൗ​ര​ത്വ​നി​യ​ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ പി​രി​ച്ചു​വി​ടാനാകുമെ​ന്ന് ബി​ജെ​പി എം​പി


ഭോ​പ്പാ​ൽ: പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ കേ​ന്ദ്ര​ത്തി​നു പി​രി​ച്ചു​വി​ടാ​ൻ ക​ഴി​യു​മെ​ന്ന് ബി​ജെ​പി എം​പി ഉ​ദ​യ് പ്ര​താ​പ് സിം​ഗ്. നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കാ​ൻ ത​യാ​റാ​കാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ൽ രാ​ഷ്ട്ര​പ​തി​ക്ക് 356-ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും സിം​ഗ് പ​റ​ഞ്ഞു.

നി​യ​മം ന​ട​പ്പി​ലാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ബാ​ധ്യ​സ്ഥ​മാ​ണ്. നി​യ​മം അ​നു​സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ രാ​ഷ്ട്ര​പ​തി​ക്ക് ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നും ഭോ​പ്പാ​ലി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യം ദേ​ശീ​യ ത​ല​ത്തി​ൽ ച​ർ​ച്ച​യാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബി​ജെ​പി എം​പി​യു​ടെ പ്ര​തി​ക​ര​ണം.

Related posts