സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ  കാമ്പസു​ക​ളി​ൽ ഹ​രി​താ​വ​ര​ണം സൃ​ഷ്ടി​ക്കും: മ​ന്ത്രി പ്രഫ. രവീന്ദ്രനാഥ്

തൃ​ശൂ​ർ: ജൈ​വ​വൈ​വി​ധ്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളെ ഹ​രി​താ​വ​ര​ണ കാ​ന്പ​സു​ക​ളാ​ക്കി മാ​റ്റു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ്. 33 ശ​ത​മാ​ന​മെ​ങ്കി​ലും ഹ​രി​താ​വ​ര​ണം സൃ​ഷ്ടി​ക്ക​ലാ​ണ് ല​ക്ഷ്യം. സം​സ്ഥാ​ന​ത്തെ 14,000 കാ​ന്പ​സു​ക​ളി​ലേ​ക്ക് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും.

ഒൗ​ഷ​ധ​ഗു​ണ​മു​ള്ള​വ​യും ഫ​ല​വൃ​ക്ഷ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ജൂ​ണ്‍ അ​ഞ്ചു​മു​ത​ൽ ഓ​രോ കാ​ന്പ​സി​ലും ഓ​രോ പ്ലാ​വ് എ​ങ്കി​ലും വ​ച്ചു​പി​ടി​പ്പി​ക്കും. പ്ര​കൃ​തി​സൗ​ഹൃ​ദ പ​ഠ​ന​സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ പ​ഠ​ന​മി​ക​വ് ഉ​യ​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ എ​ൽ​പി, യു​പി സ്കൂ​ളു​ക​ളു​ക​ളെ കൂ​ടി ഹൈ ​ടെ​ക് സ്കൂ​ൾ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. 45,000 സ്കൂ​ളു​ക​ളെ​യാ​ണ് ഹൈ​ടെ​ക് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. 36,000 സ്കൂ​ളു​ക​ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി. ബാ​ക്കി സ്കൂ​ളു​ക​ളി​ൽ ജൂ​ണ്‍ 15നു ​മു​ന്പ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് അ​ധ്യ​ക്ഷ​യാ​യി.

Related posts