ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക് പേജ് തിരികെ കിട്ടിയെന്ന് അറിയിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഹാക്കർ ലോഗ് ചെയ്തത് പാക്കിസ്ഥാനില്‍ നിന്നാണെന്നും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചു പിടിക്കാൻ സഹായിച്ചവർക്ക് നന്ദി പറയുന്നുവെന്നും വിഷ്ണു ഇൻസ്റ്റഗ്രാമിലൂടെ കുറിച്ചു. എന്റെ ഫെയ്സ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി ഉടനെ എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദി. ഇന്നലെ മുതൽ എന്റെ ഫെയ്സ്ബുക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത് പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്യുകയും, ചിലരോട് പണം ആവശ്യപ്പെട്ട് മെസ്സേജ് അയയ്ക്കുകയും ചെയ്തതായി അറിഞ്ഞു. ഇന്നലെ രാത്രി തന്നെ സൈബർ സെല്ലിൽ വിവരം അറിയിക്കുകയും ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളിൽ…
Read MoreDay: April 24, 2024
എടാ മോനേ ഹാപ്പി അല്ലേ… 100 കോടിയുടെ ആവേശം; ഫഹദിന്റെ നൂറുകോടി നേടുന്ന ആദ്യചിത്രം
മലയാളസിനിമയ്ക്ക് ഇത് കൊയ്ത്തുകാലമാണ്. റിലീസാകുന്ന ചിത്രങ്ങളിൽ മിക്കതും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാകുന്നു. മലയാളസിനിമയ്ക്ക് തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലുമടക്കം ആരാധകരുണ്ടാകുന്നു. മിക്ക ചിത്രങ്ങളും 100 കോടി ക്ലബ്ബിൽ ഇടം നേടുന്നു. ഇതൊക്കെ പോരേ മലയാളസിനിമയെ ആവോളം പ്രശംസിക്കാൻ. റിലീസ് ചെയ്ത് 11-ാം ദിനം വൈകുന്നേരത്തോടെയാണ് ചിത്രം നൂറുകോടി ക്ലബ്ബിൽ കയറിയത്. ആദ്യമായാണ് ഒരു ഫഹദ് ഫാസിൽ ചിത്രം നൂറുകോടിയിലേയ്ക്കെത്തുന്നത്. കേരളത്തിൽ നിന്നു മാത്രം ചിത്രം വാരിയത് 39 കോടിയാണ്. കർണാടകയിൽ നിന്നും അഞ്ച് കോടി, തമിഴ്നാട്ടിൽ നിന്നും 4.9 കോടി, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രണ്ട് കോടി. ഇന്ത്യയിൽ നിന്നും 51 കോടിയാണ് ചിത്രം നേടിയത്. വിദേശത്തുനിന്നും 41 കോടിയും സിനിമ വാരിക്കൂട്ടി. ഇതോടെ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിൽ ഏഴാം സ്ഥാനം ആവേശം സ്വന്തമാക്കി. റിലീസ് ചെയ്ത് അഞ്ചാം ദിവസം ചിത്രം അൻപത് കോടി…
Read Moreകുഞ്ഞേ നിനക്ക് വേണ്ടി… ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു
ചെന്നൈയിലെ തെലുങ്കു കുടുംബത്തിൽ 2006 മേയ് 29നായിരുന്നു ഗുകേഷിന്റെ ജനനം. ഇഎൻടി സർജനായ രജനികാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പത്മയുടെയും മകനായ ഗുകേഷ് ഏഴാം വയസിൽ ചെസ് കളി പഠിച്ചു. 2015ൽ അണ്ടർ-9 ഏഷ്യൻ സ്കൂൾ ചെസ് ചാന്പ്യനായി. ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയ ഗുകേഷിന്റെ ചെസ് ജീവിതത്തിനായി ഡോക്ടർ പ്രാക്ടീസ് രജനികാന്ത് ഉപേക്ഷിച്ചു എന്നതാണ് ശ്രദ്ധേയം. തന്റെ ജോലിക്കൊപ്പം മകന്റെ ചെസ് ജീവിതവും നടക്കില്ലെന്ന് ഉറപ്പായതോടെയാണ് രജനികാന്ത് രാജിവച്ചത്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ എന്ന റിക്കാർഡ് വെറും 17 ദിവസത്തിന്റെ വ്യത്യാസത്തിലാണ് റഷ്യയുടെ സെർജി കർജാക്കിനു മുന്നിൽ ഗുകേഷിനു നഷ്ടപ്പെട്ടത്. ഏഴ് മണിക്കൂർ പരിശീലനം ദിവസവും ഏഴ് മണിക്കൂർ ഗുകേഷ് പരിശീലനം നടത്താറുണ്ട്. സ്കൂളിലെ ചെസ് മാനേജർ വേലവന്റെ ശിക്ഷണമാണ് ഗുകേഷിന് മികച്ച അടിത്തറ നൽകിയത്. എതിരാളികളുടെ കളി വിശകലനം ചെയ്യുകയും അതിനനുസരിച്ച് സ്വയം…
Read Moreബിജെപിയിൽ ചേരാനെത്തിയ സിപിഎം നേതാവ് ആര്? തൃശൂരിൽ ചർച്ച കൊഴുക്കുന്നു
തൃശൂർ: ബിജെപിയിൽ ചേരാൻ തൃശൂരിലെത്തിയ സിപിഎം നേതാവ് ആരാണെന്നുള്ള ചർച്ച സജീവമാകുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മത്സരിക്കുന്ന തൃശൂർ സ്വദേശിനിയായ ബിജെപി നേതാവ് ശോഭ സുരേന്ദ്രനാണ് സിപിഎമ്മിലെ ഒരു മുതിർന്ന നേതാവ് ബിജെപിയിൽ ചേരാൻ തൃശൂർ രാമനിലയത്തിൽ തന്റെ മുറിയിൽ വന്നു ചർച്ച നടത്തിയെന്ന് പറഞ്ഞത്. ദല്ലാൾ നന്ദകുമാർ മുഖേനെയാണ് ഇത് നടത്തിയതെന്നും ആരാണെന്ന കാര്യം നന്ദകുമാർ പറഞ്ഞില്ലെങ്കിൽ മൂന്നു ദിവസം കഴിഞ്ഞ് താൻ പേര് വെളിപ്പെടുത്തുമെന്നും ശോഭ പറഞ്ഞു. ഈ നേതാവിനെ ബിജെപിയിൽ ചേർക്കാൻ കോടികൾ കേന്ദ്ര നേതാക്കളോട് നന്ദകുമാർ ആവശ്യപ്പെട്ടതായും പറയുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യാത്ര നടത്തുന്നതിനിടയിലാണ് ഈ ചർച്ചകൾ നടന്നതത്രേ. സിപിഎം ജാഥ നടത്തുന്പോൾ ഒരു പ്രമുഖ നേതാവ് വിട്ടുനിന്നത് സംബന്ധിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. ഇദ്ദേഹം ഈ സമയത്തുതന്നെ ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ പോയതും ചർച്ചയായിരുന്നു. പാർട്ടിയിലെ…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ട് നാൾ മാത്രം; പോളിംഗ് സാധനങ്ങളുടെ വിതരണം നാളെ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടു മുതല്‍ നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണകേന്ദ്രങ്ങളില്‍ ആരംഭിക്കും. 1198 വോട്ടിംഗ്-വിവി പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 1,468 ബാലറ്റ് യൂണിറ്റുകളും 1,448 കണ്ട്രോള് യൂണിറ്റുകളും 1,535 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കോട്ടയം ലോക്സഭ മണ്ഡലത്തിലെ വരണാധികാരിയുമായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയും ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കും അറിയിച്ചു. 26ന് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. 14 സ്ഥാനാര്‍ഥികളാണു കോട്ടയം ലോക്സഭ മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. മണ്ഡലത്തില്‍ 12,54,823 വോട്ടര്‍മാരുണ്ട്; 6,47,306 സ്ത്രീകളും 6,07,502 പുരുഷന്മാരും 15 ട്രാന്‍സ്ജെന്‍ഡറും. വോട്ടര്‍മാരില്‍ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാര് 48.41 ശതമാനവും. മണ്ഡലത്തില്‍ 1,198 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. പോളിംഗ് സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്കും അവശരായവര്‍ക്കുമായി…
Read Moreതെലങ്കാനയിൽ നിർമാണത്തിലിരുന്ന പാലം കാറ്റിൽ തകർന്നു വീണു
ഹൈദരാബാദ്: തെലങ്കാനയിൽ എട്ടു വർഷമായി നിർമാണത്തിലിരിക്കുന്ന പാലം ശക്തമായ കാറ്റിലും മഴയിലും തകർന്നു. പെദ്ദപ്പള്ളി-ഭൂപാലപ്പള്ളി ജില്ലകളെ ബന്ധിപ്പിച്ചു മനേർ നദിക്കു കുറുകെ നിർമിക്കുന്ന പാലമാണു തകർന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 49 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഒരു കിലോമീറ്റർ നീളമുള്ള പാലത്തിന്റെ തറക്കല്ലിടൽ 2016ലാണു നടന്നത്. നിർമാണം തുടങ്ങി എട്ട് വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല. പദ്ധതിയിലെ അപാകതയെ തുടർന്നാണ് പാലം നിർമാണം വൈകിയതെന്നു പറയുന്നു. പൂർത്തീകരിച്ച ജോലികൾക്കുള്ള പണം നൽകുന്നതിൽ കാലതാമസം വരുത്തിയതിനാൽ കരാറുകാരൻ നിർമാണം ഇടയ്ക്കു നിർത്തിയതായും റിപ്പോർട്ടുണ്ട്.
Read Moreഡൽഹിയിൽ കോഫി ഷോപ്പ് ഉടമയെ കുത്തിക്കൊന്നു
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുര മേഖലയിൽ 19 കാരനായ കോഫി ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഭജൻപുര നിവാസിയായ കരൺ ഝാ ആണു കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ നെഞ്ചിലും തുടയിലും കൈപ്പത്തിയിലും കാലിലും ഒന്നിലധികം കുത്തുകളേറ്റു. ഝായും സുഹൃത്ത് മാധവ് ഗോയലും സ്കൂട്ടിയിൽ വരുമ്പോൾ രണ്ട് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഗോയലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ രണ്ടു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരെ പിടികൂടാൻ പ്രത്യേകസംഘത്തെ നിയോഗിച്ചതായി പോലീസ് പറഞ്ഞു.
Read Moreവെള്ളപ്പൊക്കം; യുഎഇയിൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കും
അബുദാബി: കഴിഞ്ഞയാഴ്ചത്തെ റിക്കാർഡ് മഴയെത്തുടർന്ന് യുഎഇയിലെ മോട്ടോർ, പ്രോപ്പർട്ടി ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കുമെന്നു റിപ്പോർട്ട്. കഴിഞ്ഞ 16ന് യുഎഇയിൽ ഒറ്റ ദിവസം കൊണ്ട് ഒരു വർഷത്തെ മഴയാണു ലഭിച്ചത്. വെള്ളപ്പൊക്കത്തെത്തുടർന്നു പല വാഹനയാത്രികരും തങ്ങളുടെ വാഹനങ്ങൾ തെരുവുകളിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായി. മഴവെള്ളം താമസക്കാരുടെ വീടുകളിലേക്ക് ഇരച്ചുകയറുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. വെള്ളപ്പൊക്കം കണക്കിലെടുത്ത് മോട്ടോർ പോളിസികൾക്കായി റൗണ്ട് നിരക്ക് വർധന പ്രതീക്ഷിക്കുന്നതായി എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗിന്റെ റിപ്പോർട്ടിൽ പറയുന്നു.
Read Moreആൽസ്ഹൈമേഴ്സ്; ചെറിയ ഓർമപ്പിശകിൽ തുടക്കം
ആൽസ്ഹൈമേഴ്സ് അഥവാ മറവിരോഗത്തെ ക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ആളുകളെ ബോധവത്കരിക്കുക എന്നതു പ്രധാനമാണ്. ലോകമെമ്പാടും മറവിരോഗം ബാധിച്ച 5 കോടിയിലേറെപ്പേർ ഉണ്ട്. കേരളത്തിൽ 2 ലക്ഷത്തോളം പേർക്ക് ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ രോഗങ്ങൾ ഉണ്ട്. 60 മുതൽ 80 വരെ പ്രായമുള്ള 100 പേരിൽ 5 പേർക്ക് ഈ രോഗം വരാൻ സാധ്യതയുണ്ട്. 80 കഴിഞ്ഞവരിൽ 20% വും 85 വയസ്സിനു മുകളിൽ 50% വും ആണ് രോഗസാധ്യത. ന്യൂറോണുകൾക്കു നാശം… തുടക്കത്തിൽ ചെറിയ ഓർമപ്പിശകുകളും പിന്നീട് സ്വഭാവത്തിലും സാമൂഹിക ഇടപെടലിലും പ്രകടമായ മാറ്റങ്ങളും ഉണ്ടാകുന്നു. തലച്ചോറിലെ ഹിപ്പോകാംപസ് ഭാഗത്ത് ഓർമ, ഗ്രാഹ്യശേഷി എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നതാണ് ആൽസ്ഹൈമേഴ്സിന്റെ പ്രധാന കാരണം. കാരണങ്ങൾ രോഗമുള്ളവരിൽ 10% ന്റെയെങ്കിലും രോഗകാരണം ജനിതകമാണ്. ബാക്കി 90% രോഗികളിലും ന്യൂറോണുകളെ നശിപ്പിക്കുന്ന പ്രോട്ടീനുകൾ എങ്ങനെ ആവിർഭവിക്കുന്നുവെന്ന് കണ്ടെത്താനായിട്ടില്ല. മറവിരോഗത്തിന്…
Read Moreസമസ്ത മുഖപത്രത്തില്‍ വീണ്ടും എല്‍ഡിഎഫ് പരസ്യം
കോഴിക്കോട്: സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിൽ വീണ്ടും എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യം. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് പരസ്യം വന്നത് സമസ്ത അണികൾക്കിടയിൽ വ്യാപക വിമർശത്തിനിടയായിരുന്നു. മലപ്പുറത്ത് പത്രം കത്തിച്ചത് തർക്കം രൂക്ഷമാക്കി. തുടർന്നു ചില സമസ്ത നേതാക്കളുടെ എല്‍ഡിഎഫ് അനുകൂല പ്രസ്താവന തള്ളി സമസ്ത നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പത്രത്തിലും എല്‍ഡിഎഫ് പരസ്യം വന്നത്. മലബാറില്‍ സമസ്ത സിപിഎമ്മിനോട് അടുക്കുന്നുവെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ദിവസങ്ങളുടെ ഇടവേളയില്‍ പ്രചരണപരസ്യം പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍ താങ്ങും തണലുമായി ഇടതുപക്ഷം എന്നതാണ് പരസ്യ വാചകം. വടകര സ്ഥാനാര്‍ഥി കെ.കെ. ശൈലജയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പരസ്യവും ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമസ്ത പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇത് വീണ്ടും വലിയ ചർച്ചയായിട്ടുണ്ട്.
Read More