Set us Home Page

പത്രത്തില്‍ ‘ടിപ്പര്‍ കയറി അഞ്ജാത ജഡം ചതഞ്ഞരഞ്ഞ നിലയില്‍’ എന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ നിന്റെ മുഖമാണ് ഞാന്‍ തേടാറുള്ളത്! ഒരു ചെരുപ്പ് കള്ളന് ഉടമ എഴുതുന്ന രസകരമായ കത്ത്

ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള ഒരു വേദിയാണിന്ന് സോഷ്യല്‍മീഡിയ. പ്രത്യേകിച്ച്, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് പോലുള്ള മാധ്യമങ്ങള്‍. രസകരമായ രീതിയില്‍ അവതരിപ്പിച്ചാല്‍ ഞൊടിയിടയ്ക്കുള്ളില്‍ അവ വൈറലാവുകയും ചെയ്യും.

ഇത്തരത്തില്‍ ഫേസ്ബുക്കിലൂടെ ഒരു രസികന്‍ പങ്കുവച്ച സ്വന്തം അനുഭവമാണ് ഇപ്പോള്‍ വായിക്കുന്നവരില്‍ പുഞ്ചിരി വിടര്‍ത്തിക്കൊണ്ട് വൈറലായിരിക്കുന്നത്. പോസ്റ്റിന്റെ ഉടമ ആരെന്ന് വ്യക്തമല്ലെങ്കിലും എഴുത്തുകാരന്റെ അവതരണമികവിനെ പുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയ. പോസ്റ്റ് വായിക്കാം…

പ്രിയപ്പെട്ട ചെരുപ്പ് കള്ളന് കഴിഞ്ഞ ഞായറാഴ്ച കൂടലമാണിക്യം അമ്പലത്തില്‍ കയറിയപ്പോള്‍ ഊരിവെച്ച എന്റെ പുത്തന്‍് ചെരുപ്പ് അടിച്ചുമാറ്റിയത്, വല്ലാത്ത ചെയ്യതായി പോയി ….

എടാ കള്ളാ, ബംഗളൂരില്‍ നിന്നും രണ്ടുദിവസത്തെ ലീവിന് വന്ന ഞാന് ആദ്യമായി പെണ്ണുകാണാന്‍ പോകുന്നവഴിക്ക് ഒരു നല്ല പെണ്ണിനെ കിട്ടാന്‍ പ്രാര്‍ത്ഥിക്കാനായി കഴിഞ്ഞ ഞായറാഴ്ച കൂടല്മാണിക്യം അമ്പലത്തില് കയറിയപ്പോള് ഊരിവെച്ച എന്റെ പുത്തന് ചെരുപ്പ് അടിച്ചുമാറ്റിയത്,

അവിടെ ചുവന്ന ചെക്ക് ഷര്ട്ടും ബ്‌ളൂ ജീന്‍സും ഇട്ടു മൊബൈലില് സംസാരിക്കുന്നു എന്ന വ്യാജേന നിന്നിരുന്ന നീ തന്നെയാണ് എന്നെനിക്കറിയാം, (ഉത്സവക്കാലത്ത് ആണെങ്കില് ഞാന് നിന്നോട് ക്ഷമിച്ചേനെ).

ഏതായാലും നീ കൊണ്ടു പോയ എന്റെ ചെരുപ്പുകളില്‍ ഇടത്തേ കാലിലെ ചെരുപ്പിന്റെ ഇടത്തേ വശത്തെ പട്ടയുടെ രണ്ടു സ്റ്റിച് വിട്ടിട്ടുണ്ട്. സാരമില്ല വാറണ്ടി ഉള്ളതിനാല്‍ ഏതു woodlands ഷോറൂമില്‍ കൊടുത്താലും അവര്‍ ശരിയാക്കിത്തരും.

ചിലപ്പോള് അവര്‍ ബില്ല് ചോദിക്കും. നീ വിഷമിക്കേണ്ട ബില്ല് ഞാന്‍ നിനക്ക് വേണ്ടിയാണു പോസ്റ്റ് ചെയ്യുന്നത്. പിന്നെ നീ എനിക്ക് വേണ്ടി ഉപേക്ഷിച്ച ‘ഈയാംപാറ്റയുടെ ചിറക്’ പോലുളള നിന്റെ ആ ചെരുപ്പുണ്ടല്ലോ അത് ഞാന്‍ അമ്പലത്തിന്റെ മുറ്റത്ത് തന്നെ ഇട്ടിട്ടുണ്ട്, നീ തന്നെ എടുത്തുകൊണ്ട് പൊയ്‌ക്കോ …

സമയം കിട്ടുമ്പോള്‍ കൂടല്മാണിക്യം അമ്പലം മുതല് ഇരിഞ്ഞാലക്കുട ബസ് സ്റ്റാന്റ് വരെ ഒരു പത്തു പതിനൊന്നുമണി നേരത്ത് റോഡിലൂടെ വെറും കാലുമായി ഒന്ന് നടക്കണം, ഭൂമി പരന്നതാണെന്നും , സ്വര്ഗത്തിന്റെ നിറം എന്താണെന്നും അപ്പോള്‍ നിനക്ക് മനസ്സിലാവും.

പിന്നെ ചെരുപ്പില്ലാത്ത കാലുമായി പെണ്ണുകാണാനായി ഒരു അന്യവീട്ടിലേക്ക് കയറിച്ചെന്ന ഒരു യുവാവിനെകണ്ടു അവിടെ നിന്നിരുന്ന പെണ്ണുങ്ങളുടെ അടക്കം പറച്ചില് എന്നെ തളര്ത്തിയില്ലെങ്കിലും, എന്റെ വരവുകണ്ട് അതിലെ ഏതോ ഒരു തലതെറിച്ച പെണ്ണിന്റെ ”ബാംഗ്‌ളൂര്‍ ഫാഷന്‍ ‘ എന്ന കമന്റ് എന്നെ തകര്ത്തുകളഞ്ഞു (ആ പട്ടിക്കാട്ടില് അവള്‌ക്കെങ്കിലും ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെന്നു തോന്നുന്നു)

എന്റെ ചെരുപ്പ് കൊണ്ട്‌പോയ ഗെഡീ ….നിനക്ക് നിന്നെ ന്യായീകരിക്കാന് ശ്രീരാമന്റെ ചെരുപ്പ് പൂജിക്കാന്‌കൊണ്ടുപോയ കൂടല്മാണിക്യത്തിലെ ഭരതന്റെ കഥയുണ്ടാകും പക്ഷെ എനിക്കറിയാം നീ എന്റെ ചെരുപ്പടിച്ചുകൊണ്ട് പോയത് പൂജിക്കനൊന്നുമല്ല എന്ന് ഒരിക്കലേ കണ്ടുള്ളൂ എങ്കിലും നിന്റെ മുഖം ഞാന് മറന്നിട്ടില്ല, പത്രത്തില്‍ ‘ടിപ്പര്‍ കയറി അഞ്ജാത ജഡം ചതഞ്ഞരഞ്ഞ നിലയില്‍ ‘എന്ന് വാര്‍ത്തകള് കാണുമ്പോള് നിന്റെ മുഖമാണ് ഞാന് തേടാറുള്ളത്. എന്ന് സ്‌നേഹത്തോടെ….ഇപ്പോള് നിന്റെ കാലില് കിടക്കുന്ന ചെരുപ്പിന്റെ ഉടമ

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS