നാല് പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള  മം​ഗ​ലം​ഡാം സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തിയുടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി

മം​ഗ​ലം​ഡാം: നാ​ല് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ ല​ക്ഷ്യം​വ​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന മം​ഗ​ലം​ഡാം സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ബാം​ഗ്ലാ​ക്കു​ന്നി​ൽ സ്ഥ​ലം ലെ​വ​ൽ​ചെ​യ്ത് ടാ​ങ്ക് നി​ർ​മി​ക്കു​ന്ന പ​ണി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​മാ​സം അ​ഞ്ചി​നാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് നി​ർ​വ​ഹി​ച്ച​ത്. വ​ണ്ടാ​ഴി, കി​ഴ​ക്ക​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി , ക​ണ്ണ​ന്പ്ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നാ​യാ​ണ് മം​ഗ​ലം​ഡാം സ്രോ​ത​സ്സാ​ക്കി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​വ​ഴി ഒ​രു​ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കാ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​ക്കാ​യി ബം​ഗ്ലാ​ക്കു​ന്നി​ൽ 24.50 ദ​ശ​ല​ക്ഷം ലി​റ്റ​ർ പ്ര​തി​ദി​ന​ശേ​ഷി​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യും അ​നു​ബ​ന്ധ​ഘ​ട​ക​ങ്ങ​ളും 24.5 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ഉ​ന്ന​ത​ത​ല ജ​ല​സം​ഭ​ര​ണി​യു​മാ​ണ് നി​ർ​മി​ക്കു​ക. 68 എ​ച്ച് പി​യു​ടെ വാ​ട്ട​ർ മോ​ട്ടോ​ർ പ​ന്പ് സെ​റ്റ്, സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണം, ട്രാ​ൻ​സ്ഫോ​ർ​മ​ർ തു​ട​ങ്ങി​യ​വ​യാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ചെ​യ്യു​ന്ന​ത്.

പ​ദ്ധ​തി​ക്കാ​യി 95 കോ​ടി​രൂ​പ​യാ​ണ് ഇ​പ്പോ​ൾ ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​തെ​ങ്കി​ലും പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്പോ​ൾ 140 കോ​ടി​യാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Related posts