പണി പാലുംവെള്ളത്തിൽ..! സം​സ്ഥാ​ന​ത്തെ ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ഇനി ലാബോറട്ടറികൾ; മീ​നാ​ക്ഷി​പു​ര​ത്ത് ആ​ദ്യ ല​ബോ​റ​ട്ട​റിയുടെ ഉദ്ഘടാനം മന്ത്രി കെ രാജു നിർവഹിക്കും.

miniser-rajuപാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ആ​ദ്യ​മാ​യി സ്ഥാ​പി​ക്കു​ന്ന പാ​ൽ പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി​യു​ടെ ഉ​ദ്ഘാ​ട​നംനാളെ ​മീ​നാ​ക്ഷി​പു​ര​ത്തു ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു ക്ഷീ​ര​വി​ക​സ​ന   മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​കൃ​ഷ്ണ​ൻ​കു​ട്ടി എംഎ​ൽഎ അ​ധ്യ​ക്ഷ​നാ​കും. പി.​കെ.​ബി​ജു എംപി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശാ​ന്ത​കു​മാ​രി, ജി​ല്ലാ ക​ള​ക്ട​ർ പി.​മേ​രി​ക്കു​ട്ടി തുടങ്ങിയവർ പ​ങ്കെ​ടു​ക്കും.

സം​സ്ഥാ​ന​ത്തെ വി​വി​ധ ചെ​ക്ക്പോ​സ്റ്റു​ക​ളി​ലൂ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും വ​രു​ന്ന പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ്ഥി​രം പാ​ൽ പ​രി​ശോ​ധ​ന ല​ബോ​റ​ട്ട​റി​ക​ൾ ഘ​ട്ടംഘ​ട്ട​മാ​യി ഒ​രു​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ പ​ടി​യാ​യാ​ണ് മീ​നാ​ക്ഷി​പു​ര​ത്ത് ആ​ദ്യ ല​ബോ​റ​ട്ട​റി സ​ജ്ജ​മാ​ക്കി​യ​ത്. ടാ​ങ്ക​ർ ലോ​റി​ക​ളി​ലെ​ത്തു​ന്ന പാ​ലി​ന്‍റേ​യും പാ​ക്ക​റ്റ് പാ​ലി​ന്‍റേയും പ​രി​ശോ​ധ​ന​യ്ക്ക് 24 മ​ണി​ക്കൂ​റും ല​ബോ​റ​ട്ട​റി പ്ര​വ​ർ​ത്തി​ക്കും. പാ​ലി​ന്‍റെ ഗു​ണ​മേന്മ കൂ​ടാ​തെ പാ​ലി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​വി​ധ ഘ​ട​ക​ങ്ങ​ളു​ടെ അ​ള​വ് പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ല​ബോ​റ​ട്ട​റി​യി​ലു​ണ്ടാ​വും.

Related posts