താമരശേരി ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു; പ്രദേശത്ത് രക്ഷാപ്രവർത്തനം തുടങ്ങി

കോഴിക്കോട്: കനത്ത മഴയിൽ താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ചുരത്തിന്‍റെ രണ്ടാം വളവിലെ ചിത്തിലിത്തോട് പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ ചുരത്തിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. മണ്ണിടിഞ്ഞു വീണ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

ജില്ലയിലെ മറ്റ് പ്രദേശങ്ങളും കനത്ത മഴ മൂലം ദുരിതത്തിലാണ്. പുല്ലൂരാംപാറ മറിപ്പുഴ വനത്തിലുണ്ടായ ഉരുൾപൊട്ടൽ മൂലം കണ്ടപ്പൻകുണ്ട് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. സുരക്ഷിത സ്ഥാനത്തേക്ക് മാറിയ ചിലർ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ജലനിരപ്പ് ഉയർന്നതിനാൽ കക്കയം ഡാമിന്‍റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. തീരപ്രദേശത്തുള്ളവർക്ക് അധികൃതർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ മലയോര മേഖലകളിലെല്ലാം കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിൽ കാരണം പലയിടത്തും ഗതാഗത തടസവുമുണ്ടായിട്ടുണ്ട്.

Related posts