സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച പ്ലംബര്‍ ഇതാണ്, സോഷ്യല്‍മീഡിയയില്‍ പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ആ ചിത്രത്തിനു പിന്നിലെ ഉള്ളുകളിയെക്കുറിച്ച് അവള്‍ മനസു തുറക്കുന്നു

dddതിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ വന്ന സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച വാര്‍ത്ത ദേശീയ തലത്തില്‍ തന്നെ വലിയ ചലനം സൃഷ്ടിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടതോടെ പെണ്‍കുട്ടിയുടെ ചിത്രം ചില വാട്‌സപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പടരുകയാണ്. സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച ആ വനിതാ പ്ലംബര്‍ ഇതാണ് എന്ന തരത്തിലായിരുന്നു ചിത്രങ്ങള്‍ വൈറലായത്. എന്നാല്‍ സത്യത്തില്‍ പേട്ടയിലെ പെണ്‍കുട്ടിയുടേതായിരുന്നില്ല ആ ചിത്രങ്ങള്‍. ദളിത് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ധന്യാ രാമന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

തന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനെതിരേ ധന്യ തന്നെ രംഗത്തു വന്നിരിക്കുകയാണ്. തന്നോട് ശത്രുതയുള്ള ഏതോ കേന്ദ്രത്തിലുള്ളവര്‍ നടത്തുന്ന തരംതാഴ്ന്ന പണിയാണിതെന്നാണ് ധന്യ രാമന്റെ നിഗമനം. തന്റെ ചിത്രം തെറ്റിധാരണാ പരത്തുന്ന രീതിയില്‍ തന്റെ ചിത്രങ്ങള്‍ പ്രചരിച്ചതില്‍ കടുത്ത പ്രതിഷേധമാണ് ധന്യക്കുള്ളത്. തന്നെ മനഃപൂര്‍വ്വം അക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അവര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനും ഡിജിപി ടി.പി സെന്‍കുമാറിനും പരാതി നല്‍കിയിട്ടുണ്ട്. നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കും ഫേസ്ബുക്ക് ഗ്രൂപ്പിലേക്കും ധന്യ രാമന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നു. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ധന്യ രാമന്റെ ചിത്രം പ്രചരിച്ചിരുന്നു.

തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ തന്റെ ചിത്രം പ്രചരിക്കുന്നതിനെതിരെ വലയ അമര്‍ഷമുണ്ടെന്നും അതിന്റെ ഉറവിടം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് അവര്‍ പരാതി നല്‍കിയിരിക്കുന്നത്.സ്വാമിയുടെ പൈപ്പ് മുറിച്ച് ലേഡി പ്ലമ്പര്‍എന്ന പേരിലാണ് ധന്യയുടെ ചിത്രം വ്യാപകമായി പ്രചരിച്ചത്. നേരത്തെ പെണ്‍കുട്ടിയെ പിന്തുണയ്ച്ച് അവര്‍ രംഗതെത്തിയിരുന്നു. സാമൂഹിക രംഗത്ത് ഒരു പരിചയപ്പെടുത്തല്‍ വേണ്ട ആളല്ല ധന്യ രാമന്‍ എന്നിരിക്കെ ശത്രുത തന്നെയാണ് ഇത്തരം വ്യാജ പ്രചരണത്തിന് പിന്നിലെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. ധന്യയ്ക്കു പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Related posts