വിവാഹമോചിതയായ ദിവ്യാ ഉണ്ണി വീണ്ടും കോളജ് പഠനത്തിന്

divya 2ഭര്‍ത്താവ് സുധീര്‍ ശേഖറുമായി വേര്‍പിരിഞ്ഞ നടി ദിവ്യ ഉണ്ണി വീണ്ടും ക്യാമ്പസിലേക്ക്. അമേരിക്കയില്‍ കേരളത്തിലേക്കു മടങ്ങിയെത്തിയ നടി എറണാകുളത്തെ ഒരു സ്വകാര്യ കോളജിലാണ് ചേര്‍ന്നിരിക്കുന്നത്. ഭരതനാട്യം പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സാണ് ദിവ്യ തെരഞ്ഞെടുത്തിരിക്കുന്നത്. ജീവിതത്തില്‍ സങ്കടങ്ങള്‍ വരുമ്പോള്‍ ദൈവം ചില സന്തോഷം കൂടി തരുമെന്ന് പറയാറില്ലേ. അഞ്ചു വര്‍ഷം താന്‍ പഠിച്ച കോളേജിലേക്ക് വീണ്ടും തിരിച്ച് പോകുന്നതിന്റെ എക്‌സൈറ്റ്‌മെന്റുണ്ട്. അതിലൂടെ പഴയ ജീവിതം തിരിച്ച് പിടിക്കാലോ എന്ന ആത്മവിശ്വാസവും-ദിവ്യ ഉണ്ണി പറഞ്ഞു.

അഞ്ചും ആറും വയസില്‍ എന്റെ അടുത്ത് ഡാന്‍സ് പഠിക്കാന്‍ വന്ന കുട്ടികള്‍ ഇപ്പോള്‍ വിവാഹം ക്ഷണിച്ചു തുടങ്ങി. ഇപ്പോള്‍ ഞാന്‍ പഠിക്കാന്‍ പോകുന്നുവെന്ന കാര്യം മക്കള്‍ അത്ര കാര്യമായി എടുത്തിട്ടില്ല. ഒരേ സമയം അമ്മയും ടീച്ചറുമാകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനിടെയാണ് ടീച്ചറും അമ്മയും വിദ്യാര്‍ത്ഥിയുമാകുന്നത്. ഒരു പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

Related posts