പ​രി​ശീ​ല​ക​നാ​കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ഗാം​ഗു​ലി

കോ​ല്‍ക്ക​ത്ത: ഭാ​വി​യി​ല്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന് മു​ന്‍ നാ​യ​ക​ന്‍ സൗ​ര​വ് ഗാം​ഗു​ലി. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ആ ​സ്ഥാ​നം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും മു​ന്‍ നാ​യ​ക​ന്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​പ്പോ​ള്‍ പു​തി​യ പ​രി​ശീ​ല​ക​നെ തേ​ടു​ക​യാ​ണ്. വെ​സ്റ്റ് ഇ​ന്‍ഡീ​സ് പ​ര്യ​ട​നം വ​രെ​യാണ് ര​വി ശാ​സ്ത്രി​യു​ടെ കാ​ലാ​വ​ധി.

തീ​ര്‍ച്ച​യാ​യും ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക​നാ​കാ​ന്‍ താ​ത്പ​ര്യ​മു​ണ്ട്. എ​ന്നാ​ല്‍ ഇ​പ്പോ​ഴ​ല്ല. കു​റ​ച്ചു​കൂ​ടി ക​ഴി​ഞ്ഞ് ഇ​തി​നാ​യി ശ്ര​മി​ക്കും ഗാം​ഗു​ലി പ​റ​ഞ്ഞു.

നി​ല​വി​ല്‍ ഗാം​ഗു​ലി ബം​ഗ്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​ണ്. ഐപി​എ​ലി​ല്‍ ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ് ടീ​മി​ന്‍റെ ഉ​പ​ദേ​ശ​ക​നാ​യി​രു​ന്നു മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍. ഗാം​ഗു​ലി ചെ​യ​ര്‍മാ​നാ​യി​രു​ന്ന ഉ​പ​ദേ​ശ​ക സ​മി​തി​യാ​ണ് ശാ​സ്ത്രി​യെ ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Related posts