ഡ്രൈ​വിം​ഗി​നി​ടെ ഫോ​ണി​ൽ സം​സാ​രി​ച്ച ബ​സ് ഡ്രൈ​വ​ർ​ക്ക് നോ​ട്ടീ​സ്;  ഫോൺ വിളിക്കുന്ന ദൃശ്യം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ട്സ് അ​പ്പ് ന​മ്പ​റി​ൽ ലഭിച്ചതിനെ തുടർന്നാണ് നടപടി

മ​ട്ട​ന്നൂ​ർ: മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു അ​ശ്ര​ദ്ധ​മാ​യി ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​ർ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. അ​ണ്ട​ല്ലൂ​ർ – പെ​ര​ള​ശേ​രി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ശ്രീ​ഹ​രി ബ​സ് ഡ്രൈ​വ​ർ മാ​റോ​ളി​യി​ലെ നി​ഖി​ലി​ലാ​ണ് ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ലൈ​സ​ൻ​സിം​ഗ് അ​തോ​റി​റ്റി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ പെ​ര​ള​ശേ​രി​യി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഡ്രൈ​വ​ർ നി​ഖി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച​ത്. പെ​ര​ള​ശേ​രി അ​മ്പ​ല​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ നി​ഖി​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന ദൃ​ശ്യം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി വാ​ട്ട്സ് അ​പ്പി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ട്സ് അ​പ്പ് ന​മ്പ​റി​ൽ വീ​ഡി​യോ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ച​ത്.

ബ​സ് ഓ​ടി​ക്കു​മ്പോ​ൾ ഡ്രൈ​വ​റു​ടെ എ​തി​രെ​യു​ള്ള സീ​റ്റി​ലി​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ നി​ര​വ​ധി ത​വ​ണ ഡ്രൈ​വ​റോ​ട് ഫോ​ണി​ൽ സം​സാ​രി​ച്ചു ബ​സ് ഓ​ടി​ക്ക​രു​തെ​ന്നു പ​റ​ഞ്ഞി​ട്ടും അ​പ​ക​ട മു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ൽ അ​മി​ത വേ​ഗ​ത​യി​ൽ ഡ്രൈ​വ് ചെ​യ്യു​ക​യാ​ണു​ണ്ടാ​തെ​ന്നു വീ​ഡി​യോ യെ​ടു​ത്ത​വ​ർ വാ​ട്സ് അ​പ്പി​ൽ പ്ര​ച​രി​പ്പി​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

മൂ​ന്ന് മാ​സം മു​മ്പ് ഇ​രി​ട്ടി – ക​ണ്ണൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു ഡ്രൈ​വ് ചെ​യ്ത​തി​നു ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്തി​രു​ന്നു. തി​ര​ക്കു​ള്ള ബ​സി​ലെ ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​ത് വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

 

Related posts