എ​രു​മേ​ലി​യി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തു​മെ​ന്ന് എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ


എ​രു​മേ​ലി: സ്ഥ​ലം ഏ​റ്റെ​ടു​ത്ത് കെ​എ​സ്ആ​ർ​ടി​സി സെ‍​ന്‍റ​റി​ന്‍റെ വി​ക​സ​നം സാ​ധ്യ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ.ഇ​ന്ന​ലെ എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി ഓ​ഫീ​സി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള ഹൗ​സിം​ഗ് ബോ​ർ​ഡി​ന്‍റെ എ​ഴ് ഏ​ക്ക​റോ​ള​മു​ള്ള സ്ഥ​ലം വാ​ങ്ങ​ണ​മെ​ന്ന് ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്ന നി​ർ​ദേ​ശ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. ഈ ​സ്ഥ​ലം ല​ഭി​ച്ചാ​ൽ കെ​എ​സ്ആ​ർ​ടി​സി​ക്കൊ​പ്പം മ​റ്റ് വി​ക​സ​ന സം​രം​ഭ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്താ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. അ​തി​ന് മു​മ്പ് ഹൗ​സിം​ഗ് ബോ​ർ​ഡി​ൽ നി​ന്ന് അ​നു​മ​തി നേ​ട​ണം. ഒ​പ്പം വ​കു​പ്പു​ത​ല അ​നു​മ​തി പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ക്കു​ക​യും വേ​ണം. ഇ​തി​നാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ട​പെ​ടാ​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

നി​ല​വി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​തി​നാ​ൽ വ​രും വ​ർ​ഷം കെ​എ​സ്ആ​ർ​ടി​സി​ക്ക് വി​ക​സ​നം ഉ​റ​പ്പാ​ക്കു​ന്ന വി​ധം ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ ത​ന്നെ തു​ട​ങ്ങു​മെ​ന്ന് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ ജോ​ർ​ജ്കു​ട്ടി പ​റ​ഞ്ഞു.

സെ​ന്‍റ​റി​ൽ ശൗ​ചാ​ല​യ​ങ്ങ​ൾ ന​വീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വ​യോ​ധി​ക​ർ​ക്കു​മാ​യി റാ​മ്പ് നി​ർ​മി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് നി​ർ​മി​ക്ക​പ്പെ​ട്ട​താ​ണ് എ​രു​മേ​ലി സെ​ന്‍റ​ർ.

ഹൗ​സ് പ്ലോ​ട്ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കാ​ൻ അ​ന്ത​രി​ച്ച കെ.​എം. മാ​ണി ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി ആ​യി​രി​ക്കെ ഹൗ​സിം​ഗ് ബോ​ർ​ഡ് വാ​ങ്ങി​യ​താ​ണ് എ​ഴ് ഏ​ക്ക​ർ വ​രു​ന്ന സ്ഥ​ലം. കാ​ട് പി​ടി​ച്ച് ഉ​പ​യോ​ഗ​മി​ല്ലാ​തെ കി​ട​ക്കു​ന്ന ഈ ​സ്ഥ​ല​ത്തേ​ക്ക് റോ​ട്ട​റി ക്ല​ബ്ബ് വെ​യ്റ്റിം​ഗ് ഷെ​ഡ് ജം​ഗ്ഷ​നി​ൽ കൂ​ടി​യാ​ണ് വ​ഴി​യു​ള്ള​ത്.

സ്ഥ​ലം ഇ​നി​യും ഏ​റ്റെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു​ള്ള​ത് വി​ക​സ​നം ഉ​റ​പ്പാ​ക്കാ​നു​ള്ള സാ​ധ്യ​ത വീ​ണ്ടും ശ​ക്ത​മാ​ക്കു​ക​യാ​ണ്. പൊ​ൻ​കു​ന്നം സ​ബ് ഡി​പ്പോ​യു​ടെ കീ​ഴി​ലാ​ണ് എ​രു​മേ​ലി സെ​ന്‍റ​ർ. സ​ബ് ഡി​പ്പോ ആ​യി സെ​ന്‍റ​ർ മാ​റി​യാ​ൽ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സേ​വ​ന​വും വി​ക​സ​ന​വും കൈ​വ​രും.

Related posts

Leave a Comment