പട്ടയ അപേക്ഷകൾ കെട്ടികിടക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം; സ​ർ​ക്കാ​ർ അ​ധഃ​സ്ഥി​ത​ർ​ക്കും ദു​ർ​ബ​ല​ർ​ക്കും ഭൂ​ര​ഹി​ത​ർ​ക്കുമൊ​പ്പ​മാ​ണെന്ന് റവന്യു മന്ത്രി

e-chandrashekaranഅ​ഗ​ളി:  വി​ല്ലേ​ജ് -താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ൽ പ​ട്ട​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കാ​തി​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ. ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ലു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യിട്ടുണ്ട്.  സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സംഘടിപ്പിച്ച ജി​ല്ലാ പ​ട്ട​യ​മേ​ള​യും ധ​ന​സ​ഹാ​യ വി​ത​ര​ണ​വും അ​ട്ട​പ്പാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മ​ന്ത്രി എ.​കെ.​ബാ​ല​ൻ അ​ധ്യ​ക്ഷ​നാ​യി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധഃ​സ്ഥി​ത​ർ​ക്കും ദു​ർ​ബ​ല​ർ​ക്കും ഭൂ​ര​ഹി​ത​ർ​ക്കുമൊ​പ്പ​മാ​ണ്. ഈ ​സ​ർ​ക്കാ​റി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്തു ഭൂ​ര​ഹി​ത​ർ ഉ​ണ്ടാ​ക​രു​തെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണു റ​വ​ന്യൂ വ​കു​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ര​വ​ധി സ​ങ്കീ​ർ​ണ പ്ര​ശ്ന​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണു പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

അ​വ​ശേ​ഷി​ക്കു​ന്ന ഭൂര​ഹി​ത​ർ​ക്കു​ള്ള ഭൂ​മി ക​ണ്ടെ​ത്തു​ന്ന ന​ട​പ​ടി​ക​ളു​മാ​യാ​ണു സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. അ​ടു​ത്ത പ​ട്ട​യ വി​ത​ര​ണ മേ​ള ഈ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ജി​ല്ല​യി​ൽ ന​ട​ത്തു​മെ​ന്നും റ​വ​ന്യൂ മ​ന്ത്രി പ​റ​ഞ്ഞു. 517 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 483.12 ഏ​ക്ക​ർ ഭൂ​മി​യു​ടെ ട്രൈ​ബ​ൽ ലാ​ൻ​ഡ് പ​ട്ട​യ​മാ​ണു വി​ത​ര​ണം ചെ​യ്ത​ത്.

വ​നാ​വ​കാ​ശ നി​യ​മ പ്ര​കാ​രം വെ​റ്റി​ല​ച്ചോ​ല പ​ട്ടി​ക​വ​ർ​ഗ സ​ങ്കേ​ത​ത്തി​ലെ 32 പേ​ർ​ക്ക് 51.62 ഏ​ക്ക​ർ വ​ന​ഭൂ​മി​യു​ടെ കൈ​വ​ശ രേ​ഖ​യും 105 പേ​ർ​ക്കു നാ​ലുസെ​ന്‍റ് കോ​ള​നി പ​ട്ട​യ​ങ്ങ​ളും, 626 ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ -ദേ​വ​സ്വം ഭൂ​മി പ​ട്ട​യ​ങ്ങ​ളും ന​ൽ​കി. അ​ട്ട​പ്പാ​ടി​യി​ൽ 2013-14 കാ​ല​യ​ള​വി​ൽ മ​ര​ണ​മ​ട​ഞ്ഞ 38 ആ​ദി​വാ​സി ശി​ശു​ക്ക​ളു​ടെ അ​മ്മ​മാ​ർ​ക്ക് ഒ​രു​ല​ക്ഷം വീ​തം ധ​ന​സ​ഹാ​യം 38 പേ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും 11 പേ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​ത​വും മ​ന്ത്രി വി​ത​ര​ണം ചെ​യ്തു.

അ​ഗ​ളി കി​ല ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ൻ.​ ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ശാ​ന്ത​കു​മാ​രി, ജി​ല്ലാ ക​ള​ക്ട​ർ പി.​ മേ​രി​ക്കു​ട്ടി, സ​ബ് ക​ള​ക്ട​ർ പി.​ബി.​ നൂ​ഹ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​രി രേ​ശ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts