വെറുതേ കണ്ടിട്ട് പൊക്കോണം..! ഇല്ലിക്കൽ കല്ലിലെ കട്ടിക്കയം വെള്ളച്ചാട്ടത്തിൽ അപകടം പതിയിരിക്കുന്നു; കയങ്ങളിലെ താഴ്ചയറിയാതെ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നതെന്ന് നാട്ടുകാർ

ellikkal-kallu-waterകോ​ട്ട​യം: ഇ​ല്ലി​ക്ക​ൽ ക​ല്ലി​ലെ ക​ട്ടി​ക്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു. ദി​വ​സ​വും നി​ര​വ​ധി​യാ​ളു​ക​ളാ​ണു വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​യി എ​ത്തു​ന്ന​ത്.   സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​താ​ണു ഇ​വി​ടെ പ്ര​ധാ​ന പ്ര​ശ്നം. അ​ടു​ത്ത കാ​ല​ത്ത് ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ് മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന കേ​ന്ദ്ര​മാ​യ ഇ​ല്ലി​ക്ക​ൽ ക​ല്ല്. ഇ​ല്ലി​ക്ക​ൽ ക​ല്ലി​ന്‍റെ അ​ടി​വാ​ര ഭാ​ഗ​മാ​യ പ​ഴു​ക്കാ​ക്കാ​ന​ത്തി​നു സ​മീ​പ​മാ​ണ് ക​ട്ടി​ക്ക​യം വെ​ള്ള​ച്ചാ​ട്ടം.

ഇ​ല്ലി​ക്ക​ൽ ക​ല്ല് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന ഭൂ​രി​ഭാ​ഗം സ​ഞ്ചാ​രി​ക​ളും ക​ട്ടി​ക്ക​യം വെ​ള്ള​ച്ചാ​ട്ട​വും സ​ന്ദ​ർ​ശി​ച്ചി​ട്ടാ​ണു മ​ട​ങ്ങു​ന്ന​ത്. ഇ​ല്ലി​ക്ക​ൽ ക​ല്ലി​ന്‍റെ മു​ക​ളി​ൽ​നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന ഈ ​അ​രു​വി ക​ട്ടി​ക്ക​യ​ത്ത് വ​ച്ചു പ​ല​ത​ട്ടു​ക​ളാ​യി പാ​റ​ക്കൂ​ട്ട​ത്തി​ൽ​നി​ന്നും താ​ഴേ​ക്കു പ​തി​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ പ​തി​ക്കു​ന്ന വെ​ള്ളം മീ​ന​ച്ചി​ലാ​റി​ന്‍റെ കൈ​വ​ഴി​യാ​യ കു​ട​പു​ഴ​യാ​റി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. ഓ​രോ ത​ട്ടി​ലും ചെ​റി​യ ക​യ​ങ്ങ​ളു​ണ്ട്. ഈ ​ക​യ​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ൾ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്.

വ​ഴു​വ​ഴു​ക്ക​ലു​ള്ള പാ​റ​ക്കെ​ട്ടു​ക​ളി​ൽ തെ​ന്നി​യാ​ണു അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത്. ഓ​രോ ക​യ​ത്തി​ലും നാ​ലാ​ൾ വെ​ള്ളം ഉ​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന​വ​ർ​ക്ക് സ്ഥ​ലത്തെ​ക്കു​റി​ച്ചോ ക​യ​ത്തി​ന്‍റെ ആ​ഴത്തെ​ക്കു​റി​ച്ചോ കൃ​ത്യ​മാ​യ വി​വ​ര​മി​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച​ക​ളി​ലും അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും ആ​ളു​ക​ളു​ടെ എ​ണ്ണം പ​തി​ൻ​മ​ട​ങ്ങ് വ​ർ​ധി​ക്കാ​റു​ണ്ട്. ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ വ​ന്നെ​ത്തു​ന്ന ഇ​വി​ടെ ഒ​രു അ​പാ​യ ബോ​ർ​ഡു​പോ​ലും സ്ഥാ​പി​ച്ചി​ട്ടി​ല്ല. വേ​ന​ൽ​ക്കാ​ല​ത്തു​പോ​ലും വെ​ള്ള​മു​ള്ള ഇ​വി​ടെ പാ​റ​ക്കെ​ട്ടു​ക​ളി​ൽ എ​പ്പോ​ഴും തെ​ന്ന​ലു​ണ്ട്. ഇ​തൊ​ന്നും വ​ക​വ​യ്ക്കാ​തെ​യാ​ണ് ആ​ളു​ക​ൾ കു​ളി​ക്കാ​നാ​യി ഇ​വി​ടെ കൂ​ട്ടൂ​കാ​ർ​ക്കൊ​പ്പം ഇ​റ​ങ്ങു​ന്ന​ത്.

അ​പാ​യ ബോ​ർ​ഡു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം വെ​ള്ള​ച്ചാ​ട്ട​ത്തി​നു​സ​മീ​പം കൈ​വ​രി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും സ്റ്റെ​പ്പു​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​തേ​പോ​ലെ സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ന​ൽ​കു​ന്ന​തി​നാ​യി ഒ​രു സെ​ക്യൂ​രി​റ്റി​യെ നി​യ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

അ​ഞ്ചു മാ​സം മു​ന്പാ​ണ് പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ഇ​വി​ടെ മു​ങ്ങി​മ​രി​ച്ച​ത്. അ​ന്നും സു​ര​ക്ഷ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ചെ​വി​ക്കൊ​ള്ളാ​ത്ത​താ​ണ് ഇ​ന്ന​ലെ ര​ണ്ടു പേ​രു​ടെ ജീ​വ​ൻ പൊ​ലി​യാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts