ഇരട്ട കൗതുകം ഇരട്ടി ! ഇ​ര​ട്ട​ക്കുട്ടിക​ളു​ടെ സം​ഗ​മ കേ​ന്ദ്ര​മാ​യി കൂത്തുപറമ്പ് യു​പിസ്കൂ​ൾ ; എട്ടോളം ഇരട്ടക്കുട്ടികളാണ് ഇവിടെ പഠിക്കുന്ന ത്; ഒട്ടും തിരിച്ചറിയാത്തവരായി നാലുപേർ

ERATTA-Lകൂത്തുപറമ്പ്‌: ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ അ​പൂ​ർ​വ കാ​ഴ്ച​യ​ല്ല. എ​ന്നാ​ൽ ഒ​രു​പാ​ട് ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഒ​രേ സ്ഥ​ല​ത്ത് സം​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലോ? എ​ങ്കി​ല​ത് കൗ​തു​ക കാ​ഴ്ച​യാ​വു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. കൂത്തുപറമ്പ്‌ യു​പി സ്കൂ​ളാ​ണ് എ​ട്ട് ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ ഈ ​അ​പൂ​ർ​വ സം​ഗ​മ​കേ​ന്ദ്ര​മാ​യി​രി​ക്കു​ന്ന​ത്.

അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ച്ചി​ൻ, സൗ​ര​വ്, എ​ന്നി​വ​രും അ​ഫ്ല​സ്, ഉ​മൈ​ബ എ​ന്നി​വ​രും ഷാ​ന ഷാ​ജി, ഷി​യോ​ണ ഷാ​ജി എ​ന്നി​വ​രും ആ​റാം ക്ല​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഫ​ൽ, സാ​നി​യ, എ​ന്നി​വ​രും ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഭൂ​മി​ക, ആ​ദ​ർ​ശ്, എ​ന്നി​വ​രും സ്വാ​തി പ്ര​ഭാ​ക​ര​ൻ, ശ്വേ​ത പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രു​മാ​ണ് ഈ ​ഇ​ര​ട്ട​ക​ൾ.

ഇ​വ​രി​ൽ നാ​ല് ഇ​ര​ട്ട​ക​ളെ അ​ധ്യാ​പ​ക​ർ​ക്ക് പോ​ലും തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കി​ല്ല. ഇ​ത്ര​യ​ധി​കം ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ ഈ ​വി​ദ്യാ​ല​യ​ത്തി​ൽ പ​ഠി​ക്കു​ന്ന​ത് ഭാ​ഗ്യ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. അ​തേ​പോ​ലെ ഈ ​കാ​ര്യ​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​കു​ട്ടി​ക​ളും.

സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ ഒ​ട്ടും തി​രി​ച്ച​റി​യാ​നാ​വാ​ത്ത ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യി സ്വാ​തി പ്ര​ഭാ​ക​ര​നും സ്വേ​ത പ്ര​ഭാ​ക​ര​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ഷാ​ന ഷാ​ജി, ഷി​യോ​ണ ഷാ​ജി എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും സ​ച്ചി​ൻ, സൗ​ര​വ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മു​ഴു​വ​ൻ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്കും സ്കൂ​ൾ അ​ധി​കൃ​ത​ർ ഉ​പ​ഹാ​ര​വും മ​ധു​ര​വും വി​ത​ര​ണം ചെ​യ്തു.​ഈ ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ൽ ഏ​ഴാം ക്ലാ​സു​കാ​രാ​യ ആ​റു പേ​ർ ഇ​ത്ത​വ​ണ വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നും പ​ടി​യി​റ​ങ്ങും.

Related posts