ബാക്കി ന​​ൽ​​കി​​യ തു​​ക​​യി​​ൽ മു​​ഷി​​ഞ്ഞ നോ​​ട്ട് ! കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സ് ക​​ണ്ട​​ക്ട​​റെ ‘പഞ്ഞിക്കിട്ട്‌’ യാ​​ത്ര​​ക്കാ​​ര​​ൻ; സംഭവം വൈക്കത്ത്‌

വൈ​​ക്കം: ബാക്കി ന​​ൽ​​കി​​യ തു​​ക​​യി​​ൽ മു​​ഷി​​ഞ്ഞ നോ​​ട്ട് ഉൾപ്പെടുത്തിയെന്ന് ആ​​രോ​​പി​​ച്ചു കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സ് ക​​ണ്ട​​ക്ട​​റെ യാ​​ത്ര​​ക്കാ​​ര​​ൻ മ​​ർ​​ദി​​ച്ചെ​​ന്നു പ​​രാ​​തി.

പ​​രി​​ക്കേ​​റ്റ വൈ​​ക്കം കെ​എ​​സ്ആ​​ർ​ടി​സിഡി​​പ്പോ​​ ക​​ണ്ട​​ക്ട​​ർ മം​​ഗ​​ൾ വി​​നോ​​ദി (34 )നെ ​​വൈ​​ക്കം താ​​ലു​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 11ന് ​​വൈ​​ക്ക​​ത്തു​നി​​ന്ന് ആ​​ല​​പ്പു​​ഴ​​യ്ക്കു സ​​ർ​​വീ​​സ് പോ​​യ കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സ് വൈ​​ക്കം വ​​ലി​​യ ക​​വ​​ല​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് യാ​​ത്ര​​ക്കാ​​ര​​നും ക​​ണ്ട​​ക്ട​​റും ത​​മ്മി​​ൽ ഉ​​ണ്ടാ​​യ വാ​​ക്കു​​ത​​ർ​​ക്കം സം​​ഘ​​ർ​​ഷ​​ത്തി​​ൽ ക​​ലാ​​ശി​​ച്ച​​ത്.

സം​​ഘ​​ർ​ഷ​​ത്തെ​ത്തു​​ട​​ർ​​ന്നു സ​​ർ​​വീ​​സ് മു​​ട​​ങ്ങി. മ​​ര​​ണാ​​ന​​ന്ത​​ര ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ക്കാ​​നാ​​യി മു​​ഹ​​മ്മ​​യ്ക്കു ടി​​ക്ക​​റ്റെ​​ടു​​ത്ത വൈ​​ക്കം പോ​​ള​​ശേ​​രി സ്വ​​ദേ​​ശി​​യാ​​യ അ​റു​പ​തു​കാ​​ര​​ന് ക​​ണ്ട​​ക്ട​​ർ ബാ​​ക്കി ന​​ൽ​​കി​​യ തു​​ക​​യി​​ൽ മു​​ഷി​​ഞ്ഞു ദ്വാ​​രം വീ​​ണ നോ​​ട്ടു ല​​ഭി​​ച്ച​​താ​​ണ് വ​​യോ​​ധി​​ക​​നെ പ്ര​​കോ​​പി​​പ്പി​​ച്ച​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

സം​​ഭ​​വ​​ത്തെ​ത്തു​​ട​​ർ​​ന്ന് യാ​​ത്ര​​ക്കാ​​ര​​നും കൂ​​ട്ടാ​​ളി​​ക​​ളും കെ​എ​​സ്ആ​​ർ​ടി​സി ഡി​​പ്പോ​​യി​​ലെ​​ത്തി ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ​​താ​​യി ഡി​​പ്പോ അ​​ധി​​കൃ​​ത​​ർ ആ​​രോ​​പി​​ച്ചു. സം​​ഭ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന്

വൈ​​ക്കം: ബാക്കി ന​​ൽ​​കി​​യ തു​​ക​​യി​​ൽ മു​​ഷി​​ഞ്ഞ നോ​​ട്ടു​​ണ്ടാ​​യി​​രു​​ന്ന​​തി​​ൽ പ്ര​​കോ​​പി​​ത​​നാ​​യി യാ​​ത്ര​​ക്കാ​​ര​​ൻ ക​​ണ്ട​​ക്ട​​റെ മ​​ർ​​ദി​​ച്ച സം​​ഭ​​വ​​ത്തി​​ൽ കു​​റ്റ​​ക്കാ​​ര​​നെ​​തി​​രേ ഉ​​ട​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് എം​​പ്ലോ​​യീ​​സ് ഫ്ര​​ണ്ട് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി നി​​ല​​മേ​​ൽ സു​​ജാ​​വു​​ദ്ധീ​​ൻ, സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ക​​ട​​യ്ക്ക​​ൽ സു​​നി​​ൽ എ​​ന്നി​​വ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Related posts

Leave a Comment