ഹർത്താൽ ഒന്നും പ്രഖ്യാപിക്കല്ലേ..! ജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പൊ​തു​സ്ഥ​ല​ത്തെ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെയ്യുന്നു; ഒ​രാ​ഴ്ച​യ്ക്കി​ടെ മാറ്റിയത് ആയിരത്തിലധികം ബോർഡുകൾ

flex-board-thaliparambuത​ളി​പ്പ​റ​മ്പ്: പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്യ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ഒ​രാ​ഴ്ച​ക്കി​ട​യി​ല്‍ നീ​ക്കം ചെ​യ്ത​ത് ആ​യി​ര​ക്ക​ണ​ക്കി​ന് ബോ​ര്‍​ഡു​ക​ള്‍.  പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച കൂ​റ്റ​ന്‍ പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍​ക്കും ഭീ​ഷ​ണി​യാ​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഈ ​മാ​സം ആ​ദ്യം ചേ​ര്‍​ന്ന യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

ക​ള​ക്ട​ര്‍​ക്ക് പു​റ​മെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​റു​ടെ തീ​രു​മാ​ന​പ്ര​കാ​രം ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ന് കീ​ഴി​ല്‍ ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ര്‍, ശ്രീ​ക​ണ്ഠാ​പു​രം, ആ​ല​ക്കോ​ട് മേ​ഖ​ല​ക​ളി​ലാ​യി നാ​ല് ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.

ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ എ.​മാ​ന​സ​ന്‍, സി.​വി.​പ്ര​കാ​ശ​ന്‍, ടി.​വി.​കൃ​ഷ്ണ​രാ​ജ്, പി.​വി.​അ​ശോ​ക​ന്‍ എ​ന്നി​വ​രാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​വ​രു​ന്ന​ത്. എ​ല്ലാ ബോ​ര്‍​ഡു​ക​ളും എ​ടു​ത്തു​മാ​റ്റി​യ ശേ​ഷം ഇ​വ പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്യു​മെ​ന്ന് ത​ളി​പ്പ​റ​മ്പ് ത​ഹ​സി​ല്‍​ദാ​ര്‍ എം.​മു​ര​ളി അ​റി​യി​ച്ചു.

Related posts