Set us Home Page

ഇനി വാഴക്കുല മൂപ്പെത്താതെ വീണാലും പേടിക്കേണ്ട! പഴങ്ങ​ൾ ഉ​ണ​ക്കി​യെ​ടു​ക്കാ​ൻ  ഉ​പ​ക​ര​ണവുമായ് ടോം

ക​ടു​ത്തു​രു​ത്തി: കൊ​ടും വെ​യി​ലേ​റ്റും മ​ഴ​യി​ലും കാ​റ്റി​ലും ഒ​ടി​ഞ്ഞും മൂ​പ്പെ​ത്താ​തെ ഒ​ടി​ഞ്ഞുവീ​ഴു​ന്ന വാ​ഴ​ക്കുല​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നു​ള്ള ക​ർ​ഷ​ക​ന്‍റെ ഉ​പ​ക​ര​ണം ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. ക​പി​ക്കാ​ട് കു​റ്റ​ടി​യി​ൽ ടോം ​തോ​മ​സാ​ണ് പ​ഴ​വ​ർ​ഗ​ങ്ങ​ൾ ഉ​ണ​ക്കി​യെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഉ​പ​ക​ര​ണം നി​ർ​മി​ച്ച​ത്.

മൂ​പ്പെ​ത്താ​തെ വീ​ഴൂ​ന്ന വാ​ഴ​ക്കു​ല​ക​ൾ ക​ട​ക​ളി​ൽ ന​ൽ​കി​യാ​ലും വാ​ങ്ങാ​ൻ ത​യാ​റാ​കി​ല്ല. ഇ​തു ക​ർ​ഷ​ക​ർ​ക്ക് പ​ല​പ്പോ​ഴും സാ​ന്പ​ത്തി​ക ബു​ദ്ധിമു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​പ്പെ​ടു​ന്ന വാ​ഴ​ക്കു​ല​ക​ൾ ഉ​ണ​ക്കി​യെ​ടു​ത്ത് ഭ​ക്ഷ​ണ​മാ​ക്കി​യെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

അ​ലു​മി​നി​യം, ഗ്ലാ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു ട്രേ ​മോ​ഡ​ലി​ലാ​ണ് ഉ​പ​ക​ര​ണ​ത്തി​ന്‍റെ നി​ർ​മാ​ണം. ഏ​ത്ത​പ്പ​ഴം ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​തു​ത​രം വാ​ഴപ്പ​ഴ​ങ്ങ​ളും ച​ക്ക​പ്പ​ഴ​വു​മെ​ല്ലാം ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ണ​ക്കി​യെ​ടു​ക്കാ​നാ​വും. കൊ​ടും ചൂ​ടി​ൽ ഒ​രു ദി​വ​സം ഉ​പ​ക​ര​ണ​ത്തി​ൽ ഇ​രി​ക്കു​ന്ന പ​ഴ​ങ്ങ​ളു​ടെ വെ​ള്ളം വ​റ്റി കേ​ടു​ക​ൾ മാ​റിക്കി​ട്ടും.

നാ​ല് ദി​വ​സം കൊ​ണ്ട് ഈ ​പ​ഴ​ങ്ങ​ൾ ഭ​ക്ഷ​ണ​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​രു​വ​ത്തി​ലാ​കു​മെ​ന്ന് ടോം ​പ​റ​യു​ന്നു. അ​ണ്ണാ​ൻ, പ​ക്ഷി​ക​ൾ, ഉ​റു​ന്പ്, ഈ​ച്ച എ​ന്നി​വ​യു​ടെ​യൊ​ന്നും ശ​ല്ല്യം ഉ​പ​ക​ര​ണ​ത്തി​ൽ ഉ​ണ​ക്കാ​ൻ വ​യ്ക്കു​ന്ന പ​ഴ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കി​ല്ല. ര​ണ്ട് മാ​സം മു​ന്പാ​ണ് ടോം ​ട്രേ നി​ർ​മി​ച്ച​ത്.

ഇ​ത്ത​ര​ത്തി​ൽ ഉ​ണ​ക്കി​യെ​ടു​ക്കു​ന്ന പ​ഴ​ങ്ങ​ളാ​ണ് വീ​ട്ടി​ൽ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കാ​ൻ പ​ല​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ടോം ​പ​റ​യു​ന്നു. ന​ല്ലൊ​രു ക​ർ​ഷ​ക​ൻ കൂ​ടി​യാ​ണ് ടോം. ​ഭാ​ര്യ ഷൈ​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ടോ​മി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​നം.

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS