അടിത്തടവുകൾ പഠിക്കുന്നു..! ഗെയിൽ വിരുധ സമരത്തെ നേരിടാൻ  വ​നി​താ പോ​ലീ​സു​കാ​ർ​ക്ക്  പ്രത്യേക പരിശീലനം; സമരക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതക്രമത്തെയും പ്രതിരോധിക്കുന്ന രീതിയിലാണ് പരീശിലനം

മു​ക്കം: ര​ണ്ട് മാ​സ​ത്തി​ല​ധി​ക​മാ​യി എ​ര​ഞ്ഞി​മാ​വി​ൽ ന​ട​ന്നു​വ​രു​ന്ന ഗെ​യി​ൽ വി​രു​ദ്ധ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 19ന് ​പ്ര​തി​രോ​ധ സം​ഗ​മം ന​ട​ക്കാ​നി​രി​ക്കെ സ​മ​ര​ത്തെ ഏ​ത് വി​ധേ​ന​യും നേ​രി​ടാ​നു​റ​ച്ച് പോ​ലീ​സ്. പ്ര​വൃ​ത്തി ഒ​രു നി​മി​ഷം പോ​ലും മു​ട​ങ്ങാ​ൻ പാ​ടി​ല്ല​ന്ന ഡി​ജി​പി​യു​ടെ ക​ർ​ശ​ന നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് വ​നി​ത പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് മു​ക്ക​ത്ത് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ബ​റ്റാ​ലി​യ​നി​ലെ 100 ഓ​ളം പോ​ലീ​സു​കാ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഡി​സം​ബ​ർ 19 ന് ​സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളേ​യും അ​ണി​നി​ര​ത്തി സ​മ​ര​സ​മി​തി പ്ര​വൃ​ത്തി ത​ട​യു​മെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് സ​മ​ര രം​ഗ​ത്ത് സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ്ഗ​ങ്ങ​ളെ കു​റി​ച്ചും ഗ്ര​നേ​ഡ്, ക​ണ്ണീ​ർ​വാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ്ര​യോ​ഗി​ക്കു​ന്ന​തി​നെ കു​റി​ച്ചും ക്ലാ​സ് ന​ൽ​കി വ​രു​ന്ന​ത്. സ​മ​ര​ക്കാ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ക​ല്ലേ​റും മ​റ്റു​മു​ണ്ടാ​യാ​ൽ അ​തി​നെ ഏ​ത് രീ​തി​യി​ൽ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന​തി​നെ കു​റി​ച്ചും പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്.

എ​സ്ഡി​പി​ഐ, പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യാ​ൽ അ​വി​ടെ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് പ​രി​ശീ​ല​ന​മെ​ന്ന് സി​റ്റി പോ​ലീ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ് പ​റ​ഞ്ഞു.

ആ​ദ്യ ദി​വ​സം ലാ​ത്തി​വീ​ശ​ലി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. മു​ക്കം അ​രീ​ക്കോ​ട് റോ​ഡി​ലെ മു​ക്കം പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് മോ​ബ് ഓ​പ്പ​റേ​ഷ​ൻ പ​രി​ശീ​ല​നം ന​ട​ന്ന​ത്. വ​യ​നാ​ട് ഡി​സി​പി ചൈ​ത്ര, ഡി​വൈ​എ​സ്പി സ​ജീ​വ​ൻ, മു​ക്കം എ​സ്ഐ അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി .മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​ശീ​ല​നം നാ​ളെ സ​മാ​പി​ക്കും. രാ​വി​ലേ​യും വൈ​കു​ന്നേ​ര​വും ര​ണ്ട ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം

Related posts