കുവൈറ്റില്‍വച്ച് ഡ്രൈവറായ യുവാവുമായി വിവാഹം, നാട്ടില്‍ തിരിച്ചെത്തിയ യുവാവ് മറ്റൊരു സ്ത്രീക്കൊപ്പം കട്ടപ്പനയിലേക്ക് നാടുവിട്ടു, ഭര്‍ത്താവിനെ അന്വേഷിച്ച് 33കാരി നാടുനീളെ അലയുന്നു, പത്തനംതിട്ടയില്‍ നിന്നൊരു അപൂര്‍വ കഥ

rഭര്‍ത്താവിനെ തേടി കാസര്‍ഗോഡ് സ്വദേശിനിയായ വീട്ടമ്മയും മൂന്നു മക്കളും പത്തനംതിട്ടയില്‍. തനിക്കും കുട്ടികള്‍ക്കും ചെലവിനും സംരക്ഷണവും നല്‍കാതെ ഇടുക്കി കട്ടപ്പനയിലുള്ള മറ്റൊരു യുവതിയോടൊപ്പം മുങ്ങിയ ഭര്‍ത്താവിനെ തേടിയാണ് വീട്ടമ്മയും മൂന്നു മക്കളും അലയുന്നത്. കുവൈറ്റില്‍ ജനിച്ചുവളര്‍ന്ന കാഞ്ഞങ്ങാട് സ്വദേശിനി റിഹാന(33)യാണ് ഭര്‍ത്താവിനെ കണ്ടുപിടിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട പോലീസിലും ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയിലും പരാതി നല്‍കിയിരിക്കുന്നത്.

കുവൈത്തില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്നയാളുമായി 2000ലാണ് ഇവരുടെ വിവാഹം. കുവൈറ്റഅ കോടതിയിലായിരുന്നു തങ്ങളുടെ വിവാഹമെന്നും വിവാഹശേഷം എട്ടു വര്‍ഷത്തിനുശേഷം നാട്ടില്‍ പോയ ഭര്‍ത്താവ് തിരികെയെത്തുകയോ വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്തില്ലെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. ആറു വര്‍ഷം മുമ്പ് ഇവര്‍ കേരളത്തിലെത്തി ഭര്‍ത്താവിനെ അന്വേഷിക്കുകയും കാഞ്ഞങ്ങാട് പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തെങ്കിലും ആളെ കണ്ടെത്തിയില്ല.

തിരികെ കുവൈറ്റിലെത്തി അന്വേഷണം തുടര്‍ന്നപ്പോഴാണ് തന്റെ ഭര്‍ത്താവ് പത്തനംതിട്ട സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ െ്രെഡവറായി ജോലി ചെയ്യുന്ന വിവരം അറിഞ്ഞത്. തുടര്‍ന്നു മക്കളുമൊത്ത് പത്തനംതിട്ടയിലെത്തി അഴൂരിന് സമീപം താമസമാക്കി. മകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കണ്ടെത്തിയെങ്കിലും ഒപ്പമുണ്ടായിരുന്ന യുവതിയോടൊപ്പം ഇയാള്‍ മുങ്ങി. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെ ഇയാള്‍ സ്‌റ്റേഷനിലെത്തി ഇവരെ നോക്കിക്കൊള്ളാമെന്ന് ഉറപ്പു നല്‍കി താമസം തുടങ്ങിയതായി റിഹാന പറയുന്നു.

പക്ഷേ, ദിവസങ്ങള്‍ക്കു ശേഷം വീണ്ടും, നേരത്തേ കൂടെ താമസിച്ചിരുന്ന യുവതിയുമായി മുങ്ങി. പരാതി നല്‍കിയതോടെ പോലീസ് ഇയാളെ കട്ടപ്പനയില്‍ നിന്നു കണ്ടെത്തി ജയിലിലാക്കി. അവിടെനിന്നു ജാമ്യത്തിലിറങ്ങിയെങ്കിലും ഭാര്യയെയും മക്കളെയും സംരക്ഷിക്കാന്‍ തയാറായില്ല. പിന്നീട് ഇതുവരെ കണ്ടെത്തിയില്ല. ഇതോടെയാണു വീണ്ടും പരാതിയുമായി റിഹാന രംഗത്തെത്തിയിരിക്കുന്നത്.

Related posts