ഇങ്ങനെയൊക്കെ ചെയ്യാമോ..! കെഎസ്ആ​ർ​ടി​സി ബ​സി​ൽ ഡീ​സ​ൽ തീ​ർ​ന്നതിനെ തുടർന്ന് യാ​ത്ര​ക്കാ​രെ റോഡിൽ ഇ​റ​ക്കി​വി​ട്ടു; പരാതി നൽകാനൊരുങ്ങി യാത്രക്കാർ

ksrtcചാ​ല​ക്കു​ടി: കെഎസ്ആ​ർ​ടി​സി ബ​സി​ലെ ഡീ​സ​ൽ തീ​ർ​ന്ന​തി​നെതു​ട​ർ​ന്ന് ബ​സി​ൽനി​ന്നി​റ​ക്കി​വി​ട്ട യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യി. ചാ​ല​ക്കു​ടി കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽനി​ന്നും ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30നു പു​റ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ലെ യാ​ത്ര​ക്കാ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. പെ​രു​ന്പാ​വൂ​രി​ലെ​ത്തി​യ​പ്പോ​ൾ ബ​സി​ലെ ഡീ​സ​ൽ തീ​ർ​ന്നു.

പെ​രു​ന്പാ​വൂ​ർ സ്റ്റാ​ൻ​ഡി​ൽനി​ന്നും ഡീ​സ​ല​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഡീ​സ​ൽ കി​ട്ടി​യി​ല്ല. ഇ​തോ​ടെ യാ​ത്ര​ക്കാ​രെ​യെ​ല്ലാം ബ​സി​ൽനി​ന്നും ഇ​റ​ക്കി​വി​ട്ടു. പി​ന്നീ​ട് അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം അ​തു​വ​ഴി വ​ന്ന മ​റ്റൊ​രു തി​രു​വ​ന​ന്ത​പു​രം ബ​സി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി​വി​ട്ടെ​ങ്കി​ലുംകോ​ട്ട​യ​ത്തെ​ത്തി​യ​പ്പോ​ൾ ഈ ​യാ​ത്ര​ക്കാ​രെ​യെ​ല്ലാം അ​വി​ടെ വീ​ണ്ടും ഇ​റ​ക്കി​വി​ട്ടു.

സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സാ​ണി​തെ​ന്നും ഇ​തി​ൽ കോ​ട്ട​യം വ​രെ മാ​ത്ര​മേ കൊ​ണ്ടു​പോ​കു​വെ​ന്നും പ​റ​ഞ്ഞാ​ണ് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽനി​ന്നും ക​യ​റി​യ യാ​ത്ര​ക്കാ​രെ ആ ​ബ​സി​ൽ നി​ന്നും ഇ​റ​ക്കി​വി​ട്ട​ത്. ഇ​തി​നുശേ​ഷം പ​ല ബ​സു​ക​ളി​ലാ​യി മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണ് യാ​ത്ര​ക്കാ​ർ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ളി​ട​ത്തേ​ക്കു ജോ​ലി​ക്കു​പോ​കു​ന്ന യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ത​ങ്ങ​ൾ​ക്കു നേ​രി​ട്ട യാ​ത്രാ​ദു​രി​തം സം​ബ​ന്ധി​ച്ച് കെഎസ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ​ക്കു യാ​ത്ര​ക്കാ​ർ പ​രാ​തി ന​ല്കി.

Related posts