ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്പി​ന്ന​ർ ഇ​മ്രാ​ൻ താ​ഹി​റി​നു നേ​രെ വം​ശീ​യാ​ധി​ക്ഷേ​പം

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്പി​ൻ ബൗ​ള​ർ ഇ​മ്രാ​ൻ താ​ഹി​റി​നു നേ​രെ ആ​രാ​ധ​ക​രു​ടെ വം​ശീ​യാ​ധി​ക്ഷേ​പം. ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ നാ​ലാം ഏ​ക​ദി​ന മ​ൽ​സ​ര​ത്തി​നി​ടെ​യാ​ണ് ഇ​മ്രാ​ൻ താ​ഹി​ർ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത്.

കാ​ണി​ക​ളി​ലൊ​രാ​ൾ താ​ഹി​റി​നെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സം​ഭ​വം സ്റ്റേ​ഡി​യ​ത്തി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ താ​ഹി​ർ ത​ന്നെ അ​ധി​ക്ഷേ​പം ന​ട​ത്തി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഇ​യാ​ളെ സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്താ​ക്കി​യ​താ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​റി​യി​ച്ചു.

താ​ഹി​റി​നെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച വ്യ​ക്തി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​ന്നാ​ൽ താ​ഹി​റി​നെ​തി​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ആ​രാ​ധ​ക​ന്‍റെ അ​ധി​ക്ഷേ​പ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

Related posts