നൈ​റ്റ് റൈ​ഡേ​ഴ്സി​നെ എ​റി​ഞ്ഞൊ​തു​ക്കി കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ്

kings-elevenമൊ​ഹാ​ലി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് ജ​യം. നി​ർ​ണാ​യ​ക​മ​ത്സ​ര​ത്തി​ൽ 14 റ​ണ്‍​സി​നാ​യി​രു​ന്നു പ​ഞ്ചാ​ബി​ന്‍റെ വി​ജ​യം.കിം​ഗ്സ് ഉ​യ​ർ​ത്തി​യ 168 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന നൈ​റ്റ് റൈ​ഡേ​ഴ്സി​ന് നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 153 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

കോ​ൽ​ക്ക​ത്ത​യ്ക്കാ​യി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ക്രി​സ് ലി​ൻ 52 പ​ന്തി​ൽ 84 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. മ​റ്റാ​ർ​ക്കും ലി​ന്നി​നു പി​ന്തു​ണ ന​ൽ​കാ​നും ക​ഴി​ഞ്ഞി​ല്ല. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ പ​ഞ്ചാ​ബ് ബൗ​ള​ർ​മാ​ർ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​നം നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ വി​ജ​യം ത​ട​യു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബി​നാ​യി രാ​ഹു​ൽ തെ​വാ​ട്ടി​യ​യും മോ​ഹി​ത് ശ​ർ​മ​യും ര​ണ്ടു വി​ക്ക​റ്റു​ക​ൾ നേ​ടി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 167 റ​ണ്‍​സെ​ടു​ത്തു. ഹാ​ഷിം അം​ല​യും ഡേ​വി​ഡ് മി​ല്ല​റു​മി​ല്ലാ​തെ ക​ള​ത്തി​ലി​റ​ങ്ങി​യ പ​ഞ്ചാ​ബി​ന് മാ​ർ​ട്ടി​ൻ ഗ​പ്ടി​ലും (12) മ​ന​ൻ വോ​റ​യും (25) ചേ​ർ​ന്ന ഭേ​ദ​പ്പെ​ട്ട തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്.

തു​ട​ർ​ന്നു ത​ക​ർ​ച്ച നേ​രി​ട്ട പ​ഞ്ചാ​ബി​നെ 25 പ​ന്തി​ൽ 44 റ​ണ്‍​സെ​ടു​ത്ത ഗ്ലെ​ൻ മാ​ക്സ്വെ​ലാ​ണ് താ​ങ്ങി​നി​ർ​ത്തി​യ​ത്. വൃ​ദ്ധി​മാ​ൻ സാ​ഹ 38 റ​ണ്‍​സെ​ടു​ത്തു. എ​ട്ടു പ​ന്തി​ൽ 15 റ​ണ്‍​സെ​ടു​ത്ത വാ​ല​റ്റ​ക്കാ​ര​ൻ രാ​ഹു​ൽ തെ​വാ​ട്ടി​യ​യാ​ണ് പ​ഞ്ചാ​ബി​നെ 150 ക​ട​ത്തി​യ​ത്.

Related posts