ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​രഞ്ഞെ​ടുപ്പ്;   കേ​ര​ള കോ​ണ്‍​ഗ്ര​സ്  എം  ഉ​പ​സ​മി​തി​ യോ​ഗം ആ​രം​ഭി​ച്ചു

കോ​ട്ട​യം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​രഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി നി​ശ്ച​യി​ച്ച ഉ​പ​സ​മി​തി​യു​ടെ യോ​ഗം ആ​രം​ഭി​ച്ചു. ഇ​ന്നു രാ​വി​ലെ പാ​ലാ​യി​ലെ കെ.​എം. മാ​ണി​യു​ടെ വ​സ​തി​യി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന യോ​ഗ​ത്തി​ലേ​ക്കു നേ​താ​ക്ക​ൾ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഇ​ന്നു രാ​വി​ലെ ഉ​പ​സ​മി​തി യോ​ഗ​ത്തി​നു മു​ന്പാ​യി കെ.​എം. മാ​ണി​യും പി.​ജെ. ജോ​സ​ഫും ത​മ്മി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണു ഉ​പ​സ​മി​തി യോ​ഗം ആ​രം​ഭി​ച്ച​ത്. യോ​ഗ​ത്തി​നു​ശേ​ഷം കെ.​എം. മാ​ണി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടു പാ​ർ​ട്ടി നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ ചാ​ണ്ടി, എം.​എം. ഹ​സ​ൻ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​ർ പാ​ലാ​യി​ലെ വീ​ട്ടി​ലെ​ത്തി കെ.​എം.​മാ​ണി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ടി​യ​ന്തര​മാ​യി ഉ​പ​സ​മി​തി ചേ​ർ​ന്നു ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ൽ കെ.​എം.​മാ​ണി​യും മ​ക​ൻ ജോ​സ് കെ.​മാ​ണി എം​പി​യും മാ​ത്ര​മാ​ണു പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്, ജോ​യി ഏ​ബ്ര​ഹാം എം​പി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ പി.​ടി. ജോ​സ്, സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ, എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ എ​ന്നി​വ​രാ​ണു യോ​ഗ​ത്തി​നു എ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts