ഒ​രു നാ​യ​ക​ന് എ​ന്തി​നാ​ണ് മൂ​ന്നും നാ​ലും നാ​യി​ക​മാ​ർ? നായികമാർ വെറും കാഴ്ചവസ്തുക്കളായി: ജ്യോതിക

JYOTHIKAവി​വാ​ഹാ​ന​ന്ത​രം സി​നി​മ​യി​ൽ സ്ത്രീ​ക​ളു​ടെ പ്രാ​യം കൂ​ടു​ക​യും അ​വ​ർ പ​തി​യെ അ​വ​സ​ര​ങ്ങ​ളി​ല്ലാ​തെ പു​റ​ത്താ​കു​ക​യും ചെ​യ്യു​ന്പോ​ൾ നാ​യ​കന്മാ​ർ​ക്ക് സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​ന്ന​തി​ന് അ​നു​സ​രി​ച്ച് പ്രാ​യം കു​റ​ഞ്ഞു​കു​റ​ഞ്ഞു വ​രു​മെ​ന്നും ന​ടി ജ്യോ​തി​ക. ഒ​രു നാ​യ​ക​ന് സി​നി​മ​യി​ൽ എ​ന്തി​നാ​ണ് മൂ​ന്നും നാ​ലും നാ​യി​ക​മാ​ർ ഒ​രു നാ​യി​ക പോ​രെ​യെ​ന്നും ജ്യോ​തി​ക ചോ​ദി​ക്കു​ന്നു. നാ​യി​ക​മാ​ർ വെ​റും കാ​ഴ്ച വ​സ്തു​ക്ക​ളാ​യി ത​രംതാ​ഴ്ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. ന​ടി​മാ​രെ നാ​യ​കന്മാ​ർ​ക്കൊ​പ്പം ആ​ട്ട​വും പാ​ട്ടും ന​ട​ത്താ​നും ഗ്ലാ​മ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും ദ്വ​യാ​ർ​ഥ സം​ഭാ​ഷ​ണ​ങ്ങ​ൾ പ​റ​ഞ്ഞു പ​രി​സ​ഹി​ക്കാ​നു​മു​ള്ള കേ​വ​ല വ​സ്തു​വാ​യി​ട്ടാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ദ​യ​വുചെ​യ്ത് ന​ടി​മാ​രെ ഇ​ങ്ങനെ ത​രം താ​ഴ്ത്ത​രു​തെ​ന്ന് പ്ര​മു​ഖ സം​വി​ധാ​യ​ക​രോ​ട് താ​ൻ അ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നും ജ്യോ​തി​ക വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഭാ​ര്യ​യെ പി​ന്തു​ണ​ച്ച് സൂ​ര്യ​യും എ​ത്തി. സ​മൂ​ഹ​ത്തോ​ട് ഉ​ത്ത​ര​വാ​ദി​ത്വം പ്ര​ക​ടി​പ്പി​ക്കു​ന്ന സി​നി​മ ചെ​യ്യു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ്ക്രീ​നി​ലെ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കു​മെ​ന്നും താ​രം പ​റ​ഞ്ഞു. മ​ക​ളീ​ർ മ​ട്ടും സി​നി​മ നി​ർ​മി​ച്ച​തി​ന് ഭ​ർ​ത്താ​വി​നോ​ട് ജ്യോ​തി​ക ന​ന്ദി​യും പ​റ​ഞ്ഞു. സൂ​ര്യ​യു​ടെ മാ​താ​വ് ല​ക്ഷ്മി ശി​വ​കു​മാ​ർ ഉ​ൾ​പ്പെ​ടെ സി​നി​മ​യി​ലെ അ​ണി​യ​റ​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ളെ വ​ച്ച് ഒ​രു സം​ഗീ​ത ആ​ൽ​ബ​വും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഗി​ബ്രാ​നാ​ണ് പാ​ട്ടി​ന് സം​ഗീ​തം ന​ൽ​കി​യി​ട്ടു​ള്ള​ത്.

Related posts