കടന്ന അ​വ​ര്‍ പി​ന്നെ​യും ന​ട​ക്കു​ക​യാ​ണ്; ക​ല്ല​ടി​യും പി​ന്നി​ട്ട്

nadathamവ​ഡോ​ദ​ര: ക​ല്ല​ടി കു​മ​രം​പു​ത്തൂ​ര്‍ സ്‌​കൂ​ള്‍ പി​ന്നെ​യും ന​ന്നാ​യി ന​ട​ക്കു​ക​യാ​ണ്, ദേ​ശീ​യ മീ​റ്റു​ക​ളും മ​റി​ക​ട​ന്ന്. ദേ​ശീ​യ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ 3000 മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ സ്വ​ര്‍​ണം നേ​ടി​യ സാ​ന്ദ്ര സു​രേ​ന്ദ്ര​നും നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ കെ. ​അ​ക്ഷ​യ​യും ക​ല്ല​ടി സ്‌​കൂ​ളി​ന്‍റെ താ​ര​ങ്ങ​ള്‍. ന​ട​ത്ത​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് സാ​ന്ദ്ര സ്വ​ര്‍​ണം നേ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​ഴി​ക്കോ​ട് ന​ട​ന്ന ദേ​ശീ​യ മീ​റ്റി​ലും സാ​ന്ദ്ര സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. ക​ല്ല​ടി എ​ച്ച്എ​സ്എ​സി​ലെ ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ സാ​ന്ദ്ര, പാ​ല​ക്കാ​ട് നെ​ന്മാ​റ ക​ള​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍​റെ​യും സ​ര​സ്വ​തി​യു​ടെ​യും മ​ക​ളാ​ണ്. സം​സ്ഥാ​ന സ്കൂ​ള്‍ മേ​ള​യി​ല്‍ ന​ട​ത്ത​ത്തി​ല്‍ വെ​ള്ളി നേ​ടി​യി​രു​ന്ന അ​ക്ഷ​യ ഇ​ത്ത​വ​ണ​യും സാ​ന്ദ്ര​യ്‌​ക്കൊ​പ്പം ന​ട​ന്നെ​ങ്കി​ലും നാ​ലാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കെ.​എം. മു​നി​ത പ്ര​ജാ​പ​തി​യും പ​ഞ്ചാ​ബി​ന്‍​റെ ഗു​രു​പ്രീ​ത് കൗ​റു​മാ​ണ് ഈ​യി​ന​ത്തി​ല്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്.

Related posts