വീട്ടിൽ വോ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഫോ​ണി​ല്‍ പ​ക​ർ​ത്തി; വയോധികന്‍റെ മകനെതിരേ കേസ്


കോ​ഴി​ക്കോ​ട്: ‘വീ​ട്ടി​ല്‍​നി​ന്നു വോ​ട്ട്’ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പി​താ​വ് ഓ​പ്പ​ണ്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ർ​ത്തി​യ സംഭവത്തിൽ മ​ക​നെ​തി​രേ കേ​സ്. മ​ല​യ​മ്മ പു​ള്ള​ന്നൂ​രി​ലെ ഞെ​ണ്ടാ​ഴി​യി​ല്‍ മൂ​സ​യു​ടെ മ​ക​ൻ ഹ​മീ​ദി​നെ​തിരേ​യാ​ണ് കു​ന്ന​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വ​യോ​ധി​ക​നാ​യ മൂ​സ​യു​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​മാ​യ​തി​നാ​ല്‍​ മൂ​സ​യു​ടെ വോ​ട്ട് ഓ​പ്പ​ണ്‍ വോ​ട്ടാ​യി ഹ​മീ​ദ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ല്‍ ഇ​യാ​ള്‍ സ്വ​ന്തം മൊ​ബൈ​ലി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

ഇ​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​റാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഹ​മീ​ദി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​മ്പാ​ള്‍ ഉ​ണ്ടാ​വേ​ണ്ട സ്വ​കാ​ര്യ​ത ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്ന് കാ​ണി​ച്ചാ​ണു പ​രാ​തി. ദൃശ്യ​ങ്ങ​ള്‍ പ​ക​ർ​ത്തി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

മു​ൻ​കൂ​ട്ടി അ​പേ​ക്ഷ ന​ല്‍​കി​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 85 വ​യസിനു മു​ക​ളി​ലു​ള്ള വ​യോ​ധി​ക​ർ​ക്കു​മാ​ണു വീ​ട്ടി​ല്‍​നി​ന്നു വോ​ട്ടി​ന് അ​വ​സ​രം ല​ഭി​ച്ച​ത്.

Related posts

Leave a Comment