വോ​ട്ട് ചെ​യ്യാ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി റേ​ഷ​ൻ കാ​ർ​ഡ് സ്വീ​ക​രി​ക്കി​ല്ല ; വോ​ട്ട് ചെ​യ്യാ​ൻ വേ​ണ്ട 13 തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഏതെല്ലാം…


തി​രു​വ​ന​ന്ത​പു​രം: നാ​ളെ വോ​ട്ട് ചെ​യ്യാ​നാ​യി പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തു​മ്പോൾ പ്ര​ധാ​ന തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡാ​ണ്.

കാ​ർ​ഡ് കൈ​വ​ശ​മി​ല്ലാ​ത്ത​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച ഫോ​ട്ടോ പ​തി​ച്ച മ​റ്റ് 12 അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാം.

• ആ​ധാ​ർ കാ​ർ​ഡ്

•എം​എ​ൻ​ആ​ർ​ഇ​ജി​എ തൊ​ഴി​ൽ കാ​ർ​ഡ്(​ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​ബ് കാ​ർ​ഡ്)

• ബാ​ങ്ക്/​പോ​സ്റ്റ് ഓ​ഫീ​സ് ന​ൽ​കു​ന്ന ഫോ​ട്ടോ സ​ഹി​ത​മു​ള്ള പാ​സ്ബു​ക്കു​ക​ൾ

• തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് സ്മാ​ർ​ട്ട് കാ​ർ​ഡ്

• ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്

• പാ​ൻ കാ​ർ​ഡ്

• ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റി​ന് കീ​ഴി​ൽ ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ന​ൽ​കു​ന്ന സ്മാ​ർ​ട്ട് കാ​ർ​ഡ്

• ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട്

• ഫോ​ട്ടോ സ​ഹി​ത​മു​ള്ള പെ​ൻ​ഷ​ൻ രേ​ഖ

• കേ​ന്ദ്ര, സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, പ​ബ്ലി​ക്ക് ലി​മി​റ്റ​ഡ് ക​ന്പ​നി എ​ന്നി​വ​യി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ന​ൽ​കു​ന്ന ഫോ​ട്ടോ പ​തി​ച്ച ഐ​ഡി​കാ​ർ​ഡ്

• എം​പി, എം​എ​ൽ​എ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ

• ഭി​ന്ന​ശേ​ഷി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് (യു​ഡി​ഐ​ഡി കാ​ർ​ഡ്).

Related posts

Leave a Comment